0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 6.9K

ദേഷ്യവും ഇല്ല. എനിക്ക് അല്‍പ്പം സ്വൈര്യം തന്നാല്‍ മാത്രം മതി.”

ഉടനെ അവർ മൂന്നുപേരും ചിരിച്ചു. സാന്ദ്രയുടെ വിഷമം അല്‍പ്പം മാറിയതും ഞാൻ മനസ്സിലാക്കി.

“പിന്നേ ബസ്സിലും മറ്റും പോകുന്നതിനേക്കാൾ സാമേട്ടന്റെ കൂടെ അവള്‍ കൂടുതൽ സുരക്ഷിതയായിരിക്കും. അതുകൊണ്ട്‌ തമാശയ്ക്ക് പോലും ഓരോന്ന് പറഞ്ഞ്‌ അവളെ കരയിക്കരുത്.” ജൂലി അപേക്ഷിച്ചു.

ഉടനെ ജൂലിയേയും നോക്കി ഞാൻ കൈ കൂപ്പി. എന്നിട്ട് കീഴടങ്ങിയ ഭാവത്തില്‍ എന്റെ കസേരയില്‍ ഞാൻ ഇരുന്നു. സാന്ദ്ര ഉടനെ എന്നെ നോക്കി കൊഞ്ഞനം കുത്തി കാണിച്ചിട്ട് കഴിക്കാൻ തുടങ്ങി.

അതുകണ്ട് ജൂലിയും അമ്മായിയും ചിരിച്ചു. അവളുടെ നിഷ്കളങ്കമായ ഭാവം കണ്ടിട്ട് എനിക്കും ചിരി വന്നു. ഞാൻ ചിരിച്ചതും മേശയ്ക്ക് അടിയിലൂടെ കാലിനെ നീട്ടി സാന്ദ്ര എന്റെ കാലില്‍ തടവി.

ഞാൻ എന്റെ കാലിനെ മാറ്റി വച്ചു. പക്ഷേ അവള്‍ പിന്നെയും എന്റെ കാലില്‍ തടവി. ഉടനെ ഞാൻ എന്റെ കാല്‍ നീട്ടി അവളുടെ കാല്‍ മുട്ടിൽ ഒരു തട്ടു കൊടുത്തതും അവള്‍ എന്റെ പാദത്തെ പിടിച്ച് അവളുടെ തുടയിൽ കേറ്റി വച്ചുകൊണ്ട്‌ പുഞ്ചിരിച്ചു.

ഞാൻ എന്റെ കാലിനെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

ഉടനെ രഹസ്യമായി എന്റെ ഭാര്യയെയും അമ്മായിയെയും ഞാൻ വീക്ഷിച്ചു. പക്ഷേ ഇതൊന്നും അറിയാതെ അവർ കഴിച്ചു കൊണ്ടിരുന്നു.

സാന്ദ്രയും പുഞ്ചിരിച്ചു കൊണ്ടാണ്‌ കഴിച്ചത്. കുറെ കഴിഞ്ഞ് എന്റെ കാലിനെ അവള്‍ വിട്ടതും ഞാൻ വലിച്ചെടുത്തു.

അവസാനം ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റു. ഞാൻ അല്‍പ്പനേരം ടിവിക്ക് മുന്നിലിരുന്നു.

അമ്മായി താഴെ തന്നെയുള്ള അവരുടെ ബെഡ്റൂമിൽ കേറി വാതിൽ പൂട്ടി കിടന്നു.

💬 Comments

View all comments