0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 4142

എന്നപോലെ ഞാൻ നോക്കി.

“എന്താ മോളെ നിന്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്..?” അമ്മായി സാന്ദ്രയോട് ചോദിച്ചു.

“നല്ല തലവേദന എടുക്കുന്നു മമ്മി.” അവള്‍ മറുപടി കൊടുത്തു. എന്നിട്ട് വേഗം എന്തൊക്കെയോ കഴിച്ചെന്നു വരുത്തിയിട്ട് അവള്‍ വേഗം എഴുനേറ്റ് പോയി.

ഞങ്ങൾ മൂന്നുപേരും മിണ്ടാതെയാണ് കഴിച്ചിട്ടെന്നീറ്റത്. റൂമിൽ പോയ ശേഷം ജൂലിയും ഒന്നും സംസാരിച്ചില്ല. എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ അവൾ വേഗം ഉറങ്ങി.

അടുത്ത ദിവസം സാന്ദ്ര ഉത്സാഹം ഇല്ലാതെ എന്റെ കൂടെ ബൈക്കില്‍ കേറി ഇരുന്നു, എന്റെ ദേഹത്ത് തൊടുക പോലും ചെയ്യാതെ.

അവസാനം വരെ അവൾ അങ്ങനെ തന്നെയാണ് ഇരുന്നു വന്നത്. ക്യാമ്പസില്‍ നിർത്തിയിട്ടും അവൾ സ്വബോധം ഇല്ലാത്ത പോലെയാണ് ഇരുന്നത്.

എനിക്ക് നല്ല വിഷമം തോന്നി. അവള്‍ക്ക് എന്താണ് പറ്റിയത്. എന്റെ മനസ്സിൽ ചില സംശയങ്ങള്‍ ഉണ്ടായിരുന്നു.

“എടി മോളെ, നി ഉറങ്ങുവാന്നോ...? ഇറങ്ങുന്നില്ലേ...?” സംശയത്തോടെ ഞാൻ ചോദിച്ചു.

എന്നിട്ട് മിററിലൂടെ നോക്കിയപ്പോ, എന്നെ നോക്കി പുഞ്ചിരിക്കുന്ന പെണ്‍കുട്ടികളേയും.. എനിക്ക് കൈ പൊക്കി കാണിക്കുന്ന പെണ്‍കുട്ടികളേയും ദേഷ്യത്തില്‍ നോക്കി ഇരിക്കുന്ന അവളെയാണ് ഞാൻ കണ്ടത്.

“സാന്ദ്ര..?” ഞാൻ അവളെ വിളിച്ചതും അവളെന്നെ ദേഷ്യത്തില്‍ നോക്കി.

“സത്യത്തിൽ എന്താ നിന്റെ പ്രശ്നം..? നിനക്ക് എന്നോട് പ്രേമം വല്ലതുമാണോ...?” എന്റെ സംശയം ഞാൻ ചോദിച്ചു.

ഉടനെ അവളുടെ മുഖം ദേഷ്യത്തില്‍ മുറുകി. “ചേട്ടൻ അനാവശ്യം പറയരുത്..!!” ദേഷ്യത്തില്‍ തന്നെ അവള്‍ ചീറി. “കണ്ട പെണ്ണുങ്ങളെ എല്ലാം നോക്കി പിഴപ്പിക്കുന്ന ഇയാളൊട് പ്രേമവും മാങ്ങ തൊലിയും തന്നെ തോന്നും.” അവള്‍ പുച്ഛിച്ചു.

എന്നിട്ട് അവള്‍ ബൈക്കില്‍ നിന്നും ദേഷ്യത്തില്‍ ഇറങ്ങിയ അതേ സമയം തന്നെ ഐഷയും ദീപ്തിയും ഞങ്ങളുടെ അടുത്തേക്ക് വന്നു കഴിഞ്ഞിരുന്നു.

പക്ഷേ അവർ എന്നോട് എന്തെങ്കിലും സംസാരിക്കും മുന്നേ സാന്ദ്ര അവർ രണ്ടു പേരെയും വലിച്ചു കൊണ്ടു പോയി.

ശെരിക്കും ഇടിവെട്ടേറ്റത് പോലെ ഞാൻ ഇരുന്നു പോയി. എനിക്ക് സാന്ദ്രയോട് ദേഷ്യം തോന്നിയില്ല.. കാരണം അവള്‍ പറഞ്ഞത് സത്യം തന്നെയല്ലേ. തരം കിട്ടിയാല്‍ എല്ലാ പെണ്ണുങ്ങളേയും സ്വന്തമാക്കാൻ ശ്രമിക്കുന്ന എനിക്ക് ദേഷ്യപ്പെടാൻ എന്ത് അര്‍ഹതയാണുള്ളത്.

പക്ഷേ എന്റെ

💬 Comments

View all comments