0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 4148

ചൂടായി.

“ശരി, ഐഷ എന്നെ വിളിച്ചു, ഞങ്ങൾ സംസാരിച്ചു. പക്ഷേ നിനക്കെന്താ അതിൽ പ്രശ്നം...?!” ഞാൻ ചോദിച്ചതും അവൾ ശ്വാസം ആഞ്ഞെടുത്തത് ഞാൻ കേട്ടു.

“നിങ്ങൾ ശെരിക്കും എന്തുവാ സംസാരിച്ചത്.?” അവള്‍ ദേഷ്യത്തില്‍ തന്നെ ചോദിച്ചു.

“അവള്‍ വെറുതെ വിളിച്ചു. അത്രതന്നെ.” എനിക്കും ദേഷ്യം കേറി ഞാൻ കടുപ്പിച്ചു തന്നെയാ പറഞ്ഞത്.

“അവള്‍ കട്ടാക്കും മുമ്പ്‌ അവസാനമായി പറഞ്ഞതിനെ ഞാൻ കേട്ടില്ല എന്നാണോ വിചാരിച്ചത്...?” സാന്ദ്ര പെട്ടന്ന് ശബ്ദമുയർത്തി.

ഞാൻ ഞെട്ടി പോയി. അവസാനമായി ഐഷ എന്താണ് പറഞ്ഞത്..? ഞാൻ വേഗം ചിന്തിച്ചു നോക്കി.

“ചേട്ടന്റെ വിവാഹത്തിന് മുമ്പ് ചേട്ടൻ ഏതെങ്കിലും പെണ്ണിനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നല്ലേ അവള്‍ ചോദിച്ചത്..? ചേട്ടനോട് അവള്‍ അങ്ങനെ സംസാരിക്കാന്‍ എന്താണ് കാരണം..? അപ്പൊ അതിനു മുമ്പ് നിങ്ങൾ എന്തു ചീത്ത കാര്യങ്ങളാണ് സംസാരിച്ചത്...?” സാന്ദ്ര ഒരു ബോംബ് പോലെ പൊട്ടിത്തെറിച്ചു.

ഞാൻ ശെരിക്കും വിറങ്ങലിച്ച് നിന്നു പോയി. എന്റെ കൈയും കാലും വിറച്ചു പോയി. അവൾ ഇതൊക്കെ വീട്ടില്‍ പറയുമോ എന്ന പേടി എനിക്ക് ഉണ്ടായി. എന്റെ മാനം ഇതോടെ പോകും. ജൂലി അറിഞ്ഞാല്‍ അവൾ സഹിക്കുമോ!?

പക്ഷേ എനിക്ക് പെട്ടന്ന് സാന്ദ്രയോട് കടുത്ത കോപമുണ്ടായി. അത് പെട്ടന്ന് വര്‍ധിക്കുകയും ചെയ്തു.

“എന്താടീ നിന്റെ പ്രശ്നം..?” ഞാൻ പെട്ടന്ന് ദേഷ്യത്തില്‍ ശബ്ദമുയർത്തി.

ശേഷം വളരെ കടുത്ത വാക്കുകൾ എന്റെ വായിൽ നിന്നും പുറത്തേക്ക്‌ ചാടി, “അവള്‍ നിന്റെ മൊബൈലില്‍ നിന്നും എന്റെ നമ്പര്‍ എടുത്തു നോക്കിയത് ഇപ്പൊ എന്റെ കുറ്റമായോ? അവൾ എന്നെ കോൾ ചെയ്തതും എന്റെ കുറ്റമാണോ..? കുറെ ദിവസമായി ഞാൻ നിന്റെ കുറ്റപ്പെടുത്തലും ധിക്കാരവും എല്ലാം സഹിക്കുകയാണ്. അതൊന്നും പോരാഞ്ഞിട്ട് ഓരോ ദിവസവും പുതിയ പുതിയ കുറ്റങ്ങളെ എന്റെ മേല്‍ ചുമത്താനാണ് നി ആവേശം കാണിക്കുന്നത്...!! എന്റെ ഉള്ള സ്വൈര്യവും കെടുത്താനാവും നി വിളിച്ചത്, അല്ലേ..? എന്നെ കുറ്റപ്പെടുത്താന്‍ മാത്രമേ നിനക്ക് നേരമുള്ളോ? എനിക്ക് ഒരു നിമിഷം പോലും നി സമാധാനം തരിലെ..? ബൈക്കില്‍ എന്റെ കൂടെ വരുമ്പോളും എനിക്ക് സ്വൈര്യം തരില്ല. ഇപ്പൊ ഫോണിലൂടെയും എന്റെ സ്വൈര്യം

💬 Comments

View all comments