0%

Chapter Title : സാംസൻ 2 [Eros - God of Lust]

Author : Erosgol Read All Parts 7.1K

നിന്നും സുമിയെ വാങ്ങി എന്റെ മാറോട് ചേര്‍ത്തു പിടിച്ചതും ജൂലി നിരാശയോടെ ഒന്നെന്നെ നോക്കി. അവളുടെ വിഷമം എന്താണെന്ന് എനിക്ക് മനസ്സിലായി.

ഞാൻ രണ്ട് കണ്ണും ഇറുക്കി കാണിച്ചിട്ട് പുഞ്ചിരിച്ചതും ജൂലിയുടെ വിഷമം പെട്ടന്ന് അകന്നു പോയി.

ശേഷം പെണ്ണുങ്ങള്‍ മൂന്നും അവിടെ ഹാളില്‍ ഇരുന്നു കൊണ്ട്‌ കുശലം പറയാൻ തുടങ്ങി.

ഞാനും സുമിയെ കൊണ്ട്‌ റൂമിൽ വന്നിട്ട് ബെഡ്ഡിൽ കിടത്തി. എന്നിട്ട് ലുങ്കിയും ടീ ഷര്‍ട്ടിലേക്കും മാറി.

അതുകഴിഞ്ഞ്‌ ഞാനും ബെഡ്ഡിൽ കേറി സുമിയെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു. അവളുടെ പനിയും മുമ്പത്തെക്കാൾ കുറഞ്ഞിരുന്നു.

കുറച്ചു കഴിഞ്ഞ് സുമി ചിണുങ്ങി കൊണ്ട്‌ കണ്ണ് തുറന്നു നോക്കി. പക്ഷെ എന്നെ കണ്ടതും അവളുടെ കണ്ണുകൾ വിടര്‍ന്നു.

“സാം അങ്കിള്‍...!” അത്രമാത്രം സന്തോഷത്തോടെ പറഞ്ഞിട്ട് അവള്‍ എന്റെ കഴുത്തിനെ കെട്ടിപിടിച്ചു കൊണ്ട്‌ പിന്നെയും ഉറങ്ങി പോയി. ഞാനും അവളെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ മയങ്ങി.

പിന്നീട് ജൂലിയും വിനിലയും റൂമിലേക്ക് വന്നപ്പോൾ ആണ് ഞാൻ ഉണര്‍ന്നത്. ജൂലി വിനിലയ്ക്ക് ഒരു നൈറ്റി എടുത്തു കൊടുക്കുന്നത് ഞാൻ കണ്ടു.

അതും കൊണ്ട്‌ വിനില ബാത്റൂമിൽ കേറി ചെയ്ഞ്ച് ചെയ്തിട്ട് തിരികെ വന്നു.

“ശെരി എല്ലാരും പോര്. നമുക്ക് കഴിക്കാം.” ജൂലി പറഞ്ഞിട്ട് പുറത്തേക്ക്‌ പോയി.

“സുമിക്ക് ഒന്നും കൊടുക്കുന്നില്ലെ..?” ഞാൻ ചോദിച്ചു.

“അവള്‍ എപ്പോഴെങ്കിലും ഉണര്‍ന്നാൽ ഞാൻ എന്തെങ്കിലും കൊടുക്കാം. നി വാ, നമുക്ക് കഴിക്കാം.” അതും പറഞ്ഞ്‌ അവളും പോയി.

ഞാൻ ഡൈനിംഗ് റൂമിൽ പോയപ്പോ എല്ലാവരും ഉണ്ടായിരുന്നു. സാന്ദ്ര എന്റെ മുഖത്തേക്ക് നോക്കിയത് പോലുമില്ല.

പെണ്ണുങ്ങള്‍ നാല്

💬 Comments

View all comments