0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 9.1K

“എടി നിന്റെ പ്രശ്നം ഒന്നും പറയാതെ ഞാൻ എങ്ങനെ അമ്മായിയോട് കാര്യം അവതരിപ്പിക്കും...?” ഞാൻ ചോദിച്ചു.

പക്ഷേ അതിനും മറുപടി കിട്ടാത്തത് കൊണ്ട്‌ എനിക്ക് ശെരിക്കും ദേഷ്യം കേറി.

“നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ..?” അക്ഷമനായി ഞാൻ ചോദിച്ചു.

എന്നാൽ അതിനും ഉത്തരം കിട്ടിയില്ല.

“എടി മോളെ..., നിനക്ക് എന്തു പ്രശ്നം ഉണ്ടെങ്കിലും എന്നോട് പറയ്. എന്നാല്ലേ നിന്റെ കാര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ കഴിയുകയുള്ളു.” ഞാൻ കെഞ്ചും പോലെ പറഞ്ഞു.

പക്ഷേ അപ്പോഴും അവൾ മിണ്ടാത്തത് കൊണ്ട്‌ എനിക്ക് നല്ല ദേഷ്യം വന്നു.

“നി ഇങ്ങനെ വാശി പിടിച്ചാല്‍ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. ഇനി ശെരിക്കും നിനക്ക് ഏതെങ്കിലും നല്ല ആലോചന വന്നാൽ ഞാൻ നിന്നെ കെട്ടിച്ച് വിടുക തന്നെ ചെയ്യും...!!” അവസാനം കലിയിളകി ഞാൻ പറഞ്ഞതും അവള്‍ക്ക് എന്നെക്കാളും ദേഷ്യം വന്നു.

ദേഷ്യത്തില്‍ പെട്ടന്ന് അവള്‍ പിറകോട്ട് നീങ്ങിയിരുന്നു.

“എന്നെ കെട്ടിച്ച് വിടണോ വേണ്ടയോ എന്ന് നിങ്ങളാണോ തീരുമാനിക്കേണ്ടത്...? എന്റെ ഇഷ്ടത്തിന് എതിരായി പ്രവർത്തിക്കാൻ ഞാനെന്താ നിങ്ങളുടെ അടിമയാണോ..? അതോ എന്റെ അനുവാദം ചോദിക്കാതെ വല്ലവരേയും ഏല്‍പ്പിക്കാൻ ഞാൻ ബലിമൃഗം ആണോ..? ഞാൻ എങ്ങനെ ജീവിക്കണമെന്ന് ചേട്ടൻ ആലോചിച്ച് ബുദ്ധിമുട്ടേണ്ട... എന്റെ കാര്യം ഞാൻ നോക്കിക്കോളും. ചേട്ടൻ എപ്പോഴും ചെയ്യുന്നത് പോലെ കാണുന്ന എല്ലാവരോടും ഒലിപ്പിച്ചു കൊണ്ട്‌ പുന്നാരവും പറഞ്ഞു നടന്നാൻ മതി.” സാന്ദ്ര കലി തുള്ളി ഒച്ച ഉയർത്തി പറഞ്ഞു.

അവളുടെ മുഖത്തടിച്ചുള്ള സംസാരം കേട്ട് ഞാൻ ചൂളി പോയി. ശെരിക്കും സങ്കടവും വേദനയും എന്റെ മനസ്സിൽ നിറഞ്ഞു.

പക്ഷേ അവള്‍ പറഞ്ഞത് ശെരിയാണ്.

💬 Comments

View all comments