0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 9.4K

നിമിഷം ഈ വീട്ടില്‍ നിന്നും ഞാൻ ഇറങ്ങി പോകും.” ജൂലി വളരെ സീരിയസ്സായി പറഞ്ഞിട്ട് വേഗം ബെഡ്ഡിൽ നിന്നിറങ്ങി.

“ജൂലി.... പ്ലീസ് പോകരുത്.” വേവലാതിപ്പെട്ട് ഞാനും വേഗം ബെഡ്ഡിൽ നിന്നിറങ്ങി അവളെ കൈയിൽ പിടിച്ചു.

ജൂലി ദേഷ്യത്തില്‍ എന്റെ കൈയിനെ കുടഞ്ഞു മാറ്റി.

ഉടനെ ഭയം കാരണം എന്റെ ഹൃദയം പൊട്ടിത്തെറിക്കുമെന്ന് തോന്നി. സങ്കടവും വേദനയും കുറ്റബോധവും എല്ലാം എനിക്കുണ്ടായി.

അവസാനം മനസ്സിൽ ഒരു തീരുമാനം എടുത്തുകൊണ്ട് ഞാൻ ജൂലിയുടെ മുഖത്തേക്ക് കുറ്റബോധത്തോടെ നോക്കി.

“സാന്ദ്രയുടെ ക്യാമ്പസില്‍ എനിക്ക് ഒരുപാട്‌ ഫ്രണ്ട്സ് ഉണ്ട്, ജൂലി. അതിൽ കൂടുതലും പെണ്‍കുട്ടികളാണ്. ഞാൻ..... ഞാൻ തെറ്റായ മനസ്സോടെയാണ് എല്ലാവരെയും കാണുന്നതും, സംസാരിക്കുന്നതും. പിന്നെ ചിലരോട് ഞാൻ വളരെ അടുപ്പത്തിലാണ് ഇടപഴകുന്നതും, അതും മനസ്സിൽ തെറ്റായ ചിന്തകളെ വളർത്തി കൊണ്ട്‌. അവരോടൊക്കെ ഞാൻ പഞ്ചാരയടിക്കുന്നു...., അവരെയൊക്കെ ഞാൻ വളയ്ക്കാനും ശ്രമിച്ചു. പക്ഷേ ഐഷയോടാണ് ഞാൻ കൂടുതൽ താല്‍പര്യം കാണിച്ചത്. അവളോട് പലപ്പോഴും ഞാൻ ഫോണിലൂടെ വൃത്തികെട്ട കാര്യങ്ങളാണ് ചർച്ച ചെയ്തിട്ടുള്ളത്.... എന്നാല്‍ ഇതുവരെ ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷേ പിന്നീട് എന്താകുമെന്ന് എനിക്കറിയില്ലായിരുന്നു. ശെരിക്കും ഞാൻ വഴി തെറ്റി ജീവിക്കുകയാണ്, ജൂലി. ഏതു പെണ്ണിനെ എവിടെ വച്ച് ഞാൻ കേറി പിടിച്ചു പോകുമെന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു. സാന്ദ്രയുടെ പല കൂട്ടുകാരികളുടെ കൂടെയും കിടക്കാന്‍ വരെ ഞാൻ ആഗ്രഹിച്ചു പോയിരുന്നു. സാന്ദ്രയുടെ കൂട്ടുകാരികളോട് ഞാൻ കൂടുതൽ അടുക്കുന്നത് കൊണ്ടാണ്‌ ഞാനും സാന്ദ്രയും തമ്മില്‍ എപ്പോഴും പ്രശ്നം ഉണ്ടാവുന്നത്. അവസാനം ആ പ്രശ്നം ഒഴിവാക്കാൻ വേണ്ടിയും സാന്ദ്ര യുടെ കൂട്ടുകാരികളിൽ നിന്നൊക്കെ പിന്തിരിയണം

💬 Comments

View all comments