Chapter Title : സാംസൻ 3 [Eros - God of Lust]
കൊണ്ട് ഭക്ഷണവും ഉണ്ടാക്കി കൊണ്ടിരുന്നു.
എന്നെ കണ്ടതും എല്ലാവരും പുഞ്ചിരിച്ചു.. ഞാനും ചിരിച്ചു കാണിച്ചു.
ശേഷം കിച്ഛൻ കൌണ്ടർ ടോപ്പിന്‍റെ ഒരു അറ്റത്ത് ഞാൻ കേറിയിരുന്നു.
അപ്പോൾ സാന്ദ്ര എനിക്കുള്ള ചായ കൊണ്ടു തന്നു. എനിക്ക് ചായ തരുമ്പോ ഒരു പുതുപ്പെണ്ണിന്റെ നാണവും സ്നേഹവും സന്തോഷവും എല്ലാം അവളുടെ മുഖത്ത് ഞാൻ കണ്ടു.
എനിക്ക് ചായ തന്നിട്ട് അവള്‍ അങ്ങോട്ട് തിരിഞ്ഞതും എന്റെ കാല്‍ കൊണ്ട് അവളുടെ ചന്തിക്ക് ഞാനൊരു തട്ടു കൊടുത്തു.
അവള്‍ പെട്ടന്ന് തല തിരിച്ച് ചുണ്ട് കോട്ടി മുഖം വീർപ്പിച്ചു. ഞാൻ വേഗം ചായയില്‍ നോക്കിയതും അവൾ പിന്നെയും അങ്ങോട്ട് തിരിഞ്ഞു നടന്നു പോയി. പക്ഷേ അതിനുമുമ്പ് അവളുടെ ചുണ്ടില്‍ നാണം കലര്‍ന്ന ചിരി വിരിഞ്ഞത് ഞാൻ കാണുക തന്നെ ചെയ്തു.
അതിനു ശേഷം എന്റെ കൈയിൽ നിന്നും കാലി കപ്പ് വാങ്ങി കൊണ്ട് തിരിഞ്ഞ സമയത്തും ഞാൻ കാല് കൊണ്ട് പിന്നെയും ചന്തിക്ക് തട്ടി.
പക്ഷേ എന്റെ മുഖത്ത് വിരിഞ്ഞ നിഷ്കളങ്കമായ ഭാവത്തെ കണ്ടതും പൊട്ടിവന്ന ചിരിയെ അടക്കി പിടിച്ചു കൊണ്ട് അവള്‍ വേഗം നടന്നു പോയി.
ഞാനും അവിടേ നിന്നും നേരെ ഹാളിലേക്ക് വന്ന് സോഫയിൽ ചെന്നു കിടന്നു. ഉടനെ സുമി എന്റെ വയറിന് മുകളില്‍ കയറി ഇരുന്നു കൊണ്ട് ടിവി നോക്കി.
കുറെ കഴിഞ്ഞ് സാന്ദ്രയും ഹാളില്‍ ഞങ്ങളുടെ അടുത്തു വന്ന് എളിയിൽ കൈയും കൊടുത്തു കൊണ്ട് സുമിയെ നോക്കി.
“എടി കാന്താരി, ഇത് എന്റെ സാമേട്ടന... നീയെന്തിനാ എന്റെ സാമേട്ടന്റെ മുകളില്‍ കേറി ഇരിക്കുന്നേ...?” സുമിയെ ദേഷ്യം
💬 Comments
View all comments