0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 8.8K

നന്നായി അമർന്നു നിരങ്ങുക തന്നെ ചെയ്തു.

സാന്ദ്രയുടെ കളി ചിരിയും, പിന്നെ സുമിയുടെ വാശി പിടിച്ചുള്ള ബഹളവും അടിയും പിടിയും എല്ലാം കേട്ട്, എന്റെ ഭാര്യയും അമ്മായിയും വിനിലയും എല്ലാം ഹാളിലേക്ക് വന്നു നോക്കി.

പക്ഷേ എന്റെ പേരില്‍ സുമിയും സാന്ദ്രയും കാണിച്ചു കൊണ്ടിരുന്ന വികൃതിയെല്ലാം കണ്ടിട്ട് അവർ മൂന്ന്‌ പേരും കുറെ നേരം ചിരിയോടെ നോക്കി നിന്നിട്ട് തിരികെ കിച്ചനിലേക്ക് തന്നെ മടങ്ങി.

അവസാനം വാശി കൂടി സുമി സാന്ദ്രയുടെ കൈയിൽ കടിച്ചു. അതോടെ ഉറക്കെ ചിരിച്ചു കൊണ്ട്‌ സാന്ദ്ര എന്നെ വിട്ടിട്ട് എഴുന്നേറ്റിരുന്നു. സുമി എന്റെ മുകളില്‍ എന്നെയും കെട്ടിപിടിച്ചു കൊണ്ട്‌ സന്തോഷത്തോടെ ചിരിച്ചു.

“പോടി കാന്താരി...!!” സാന്ദ്ര അവളുടെ കവിളിൽ സ്നേഹത്തോടെ നുള്ളി കൊണ്ട്‌ ചിരിച്ചു. എന്നിട്ട് എന്റെ തല എടുത്ത് സാന്ദ്ര അവളുടെ മടിയില്‍ കിടത്തി. പക്ഷേ സാന്ദ്ര എന്റെ മുഖത്ത് നോക്കാതെ ടിവിയിൽ തന്നെ പുഞ്ചിരിയോടെ നോക്കിയിരുന്നു.

കുറെ കഴിഞ്ഞ് സുമി എന്റെ മുകളില്‍ നിന്നിറങ്ങി മുറ്റത്ത്‌ പോയി കളിക്കാന്‍ തുടങ്ങി.

“പെണ്ണിന് ഇപ്പോഴേ കുശുമ്പും വാശിയും എല്ലാമുണ്ട്...!” അവസാനം സാന്ദ്ര എന്റെ കണ്ണില്‍ നോക്കി പറഞ്ഞു.

“അപ്പോ ദിവസവും നിന്റെ മുഖത്ത് ഞാൻ കാണുന്ന കുശുമ്പും വാശിയും ദേഷ്യവും എല്ലാമോ..?” ഞാൻ കളിയാക്കി ചോദിച്ചു.

“സ്വന്തം ചേച്ചിയുടെ ഭർത്താവ് കാണുന്ന പെണ്‍കുട്ടിക്കളോടൊക്കെ കൂടുതൽ സ്വാതന്ത്ര്യം കാണിച്ച് ഇടപഴകുന്നത് കാണുമ്പോ ദേഷ്യം തോന്നിപ്പോകും. പിന്നെ ആ പെൺകുട്ടികൾ അതിനേക്കാള്‍ കൂടുതല്‍ സ്വതന്ത്രം ചേട്ടനോട് കാണിക്കുന്നത് കാണുമ്പോ, ചേട്ടനോട് സ്നേഹമുള്ള എനിക്ക് ദേഷ്യവും കുശുമ്പും തോന്നിപ്പോകും...” എന്റെ കവിളിൽ നുള്ളി വേദനിപ്പിച്ചു

💬 Comments

View all comments