0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 8.9K

എല്ലാം ആരെയും മയക്കുന്ന തരത്തിലായിരുന്നു എന്ന് ചുരുക്കം.

എന്റെ ആർത്തി പിടിച്ച നോട്ടം എവിടെയൊക്കെ മേഞ്ഞു നടക്കുന്നു എന്ന് കണ്ടിട്ട് ചേച്ചി ഒന്ന് ചുമച്ചു.

പെട്ടന്ന് ഞാൻ ജാള്യതയോടെ ചേച്ചിയെ നോക്കി. ചേച്ചിയും എന്റെ മുഖവും ശരീരവും എല്ലാം കണ്ണുകൾ കൊണ്ട്‌ ഉഴിഞ്ഞു. നല്ല ഉറച്ചതും, അത്യാവശ്യം ഉണ്ടായിരുന്ന എന്റെ മസിൽസിനേയും എടുത്തു കാണിക്കുന്ന ടീ ഷര്‍ട്ടിലൂടെ ചേച്ചി നോക്കി ആസ്വദിക്കുന്നതും ഞാൻ കണ്ടു.

“എന്റെ സാം, നിന്നെ കാണുമ്പോഴെല്ലാം എത്ര സന്തോഷം തോന്നുന്നു എന്നോ...!! നിന്നെ തന്നെ നോക്കിയിരിക്കാൻ കൊതിച്ചു പോകും. പ്രത്യേകിച്ച് ടീ ഷര്‍ട്ടിൽ നിന്നെ കാണാന്‍ നല്ല ചേലുണ്ട്..!” വിടര്‍ന്ന കണ്ണുകളോടെ ചേച്ചി ചിരിച്ചു കൊണ്ട്‌ പറഞ്ഞതും എന്റെ മുഖമാകെ ചൂട് പിടിക്കാൻ തുടങ്ങി.

എന്റെ മുഖത്ത് എന്തൊക്കെയോ വികാരങ്ങള്‍ പ്രത്യക്ഷപ്പെട്ടും മറഞ്ഞു.

ഉടനെ ചേച്ചി പൊട്ടിച്ചിരിച്ചു.

“നിന്റെ നാണം കാണാന്‍ എന്തു രസം ആണെന്നോ..!! നിന്നെ മാറോട് ചേര്‍ത്ത് സൂക്ഷി—".

പെട്ടന്ന് ചേച്ചി നാവിനെ കടിച്ചു പിടിച്ചിട്ട് എന്നെ ആശങ്കയോടെ നോക്കി... ഞാൻ ചേച്ചിയോട് ദേഷ്യപ്പെടുമെന്ന് ഭയന്നത് പോലെ.

“ഒന്ന് പോ ചേച്ചി, വെറുതെ കളിയാക്കാതെ..!!” ചേച്ചി പറഞ്ഞത് കേട്ട് ദേഷ്യമൊന്നും എനിക്ക് തോന്നിയില്ല. പകരം എന്റെ മുഖത്ത് പടർന്നു പിടിച്ചിരുന്ന ചൂട് പിന്നെയും വര്‍ധിക്കുകയാണ് ചെയ്തത്.

എനിക്ക് ദേഷ്യം തോന്നിയില്ലെന്ന് കണ്ടതും ചേച്ചിയുടെ മുഖത്ത് ആശ്വാസം പടർന്നു.

“ശെരി, തല്‍കാലം സാധനങ്ങള്‍ ഒക്കെ വണ്ടിയില്‍ തന്നെ ഇരുന്നോട്ടെ, പിന്നെ എടുക്കാം. ഇപ്പൊ നി അകത്തേക്ക് വാ.” ചേച്ചി എന്നെ ക്ഷണിച്ചു.

പക്ഷേ ഞാൻ മടിച്ചു കൊണ്ട്‌ അവിടെതന്നെ നിന്നു.

“എന്താ

💬 Comments

View all comments