Chapter Title : സാംസൻ 3 [Eros - God of Lust]
എന്റെ കാര്യം ഞാൻ നോക്കിക്കോളും. നി നിന്റെ കാര്യവും നോക്കി പോ...!” ഞാൻ മുരണ്ടു. പക്ഷേ അവൾ സങ്കടത്തോടെ അവിടെതന്നെ നിന്നു.
അതുകൊണ്ട് ദേഷ്യത്തില്‍ ഞാൻ ബൈക്കും എടുത്ത് പുറത്തേക്ക് വിട്ടു. കുറെ ദൂരം പോയാൽ ഒരു തോടും വലിയ വയലും ഉണ്ട്. അങ്ങോട്ടാണ് ഞാൻ പോയത്.
നേരം ഇരുട്ടുന്നത് വരെ ഞാൻ വയൽ വക്കത്തിരുന്നു. അന്നേരമാണ് ജൂലിയുടെ കോൾ വന്നത്.
“സാമേട്ടൻ എവിടെയാ..? എന്തിനാ വീട്ടില്‍ കേറാതെ പോയത്..?” അവള്‍ വിഷമത്തോടെ ചോദിച്ചു.
“ഞാൻ വരാം...!” അത്രയും പറഞ്ഞിട്ട് ഞാൻ കട്ടാക്കി.
പിന്നെയും ഒരുപാട് നേരം കഴിഞ്ഞാണ് ഞാൻ അവിടം വിട്ടത്. പക്ഷേ ഗോപന്റെ വീട്ടില്‍ ചെന്ന് അവനെയും കൂട്ടിക്കൊണ്ട് നേരെ മാളിലേക്കാണ് പോയത്.
“എടാ ഈ രാത്രി തന്നെ നിനക്ക് കാര്‍ എടുക്കണോ..!” ഗോപന്‍ ചോദിച്ചു.
“നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ നി വരേണ്ട.” ഞാൻ പറഞ്ഞു.
“എന്റെ അളിയാ.. കുറെ ദിവസമായി ഞാൻ നോക്കുന്നു. എല്ലാറ്റിനും ഒരു ദേഷ്യവും പിന്നേ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ തർക്കുത്തരവും മാത്രമേ ഉള്ളു. നിനക്ക് എന്തിന്റെ കേടാ...?” പുറകില്‍ നിന്നും അവനെന്റെ തലയില്‍ ഒന്ന് കൊട്ടി.
ഞാൻ ചിരിച്ചു. പക്ഷേ ഒന്നും മിണ്ടാതെ ഞാൻ ബൈക്ക് ഓടിച്ചു. ഒടുവില്‍ മാളിൽ എത്തി. ഗോപന്‍ തന്നെയാ കാര്‍ എടുത്തത്.
ഗോപന്‍ കാറിലും ഞാൻ ബൈക്കിലും വീട്ടില്‍ എത്തിയപ്പോ ഒന്‍പത് മണി കഴിഞ്ഞിരുന്നു. അവന്‍ കാറിനെ പാർക്ക് ചെയ്തതും അവനെ ഞാൻ അവന്റെ വീട്ടില്‍ കൊണ്ടാക്കി.
തിരികെ വന്നപ്പോ ജൂലിയും അമ്മായിയും സാന്ദ്രയും എല്ലാം ഹാളില്‍ തന്നെ ഉണ്ടായിരുന്നു. അമ്മായിയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം ഞാൻ നേരെ റൂമിലേക്ക് നടന്നു.
ജൂലി വേഗം എഴുനേറ്റ് എന്റെ പിന്നാലെ വന്നു. പക്ഷേ ഒന്നും മിണ്ടാതെ ഞാൻ ബാത്റൂമിൽ കേറി കുളിച്ചിട്ടാണ് വന്നത്.
“മുഖം എന്തിനാ സാമേട്ടാ ഇങ്ങനെ ഇരിക്കുന്നത്...? എന്തെങ്കിലും പ്രശ്നമാണോ.?” ജൂലി വിഷമത്തോടെ ചോദിച്ചു.
“ഒന്നുമില്ല.”
“ശെരി ചേട്ടൻ വന്നേ, നമുക്ക് കഴിക്കാം.”
“ഞാനും ഗോപനും പുറത്ത് നിന്നും കഴിച്ചു. എനിക്കിനി വേണ്ട.”
ഉടനെ ജൂലി സങ്കടത്തോടെ നോക്കി. എന്നിട്ട് ഒന്നും മിണ്ടാതെ
💬 Comments
View all comments