Chapter Title : സാംസൻ 3 [Eros - God of Lust]
സംസാരിച്ചത്.
“ഉച്ചക്ക് കഴിക്കാതെ പോയതിൽ നല്ല വിഷമം എനിക്കുണ്ട്..!”
“എനിക്കുമുണ്ട്...!” ഞാനും സമ്മതിച്ചു. “പക്ഷേ അപ്പോഴത്തെ എന്റെ അവസ്ഥയില്‍ എനിക്ക് അവിടെ നിൽക്കാൻ കഴിഞ്ഞില്ല... സോറി സുമ.”
“ഒരിക്കലും ഫോണിലൂടെ ചേട്ടൻ എന്റെ പേര് മാത്രമായി പറയില്ലല്ലോ..! അപ്പൊ ശെരിക്കും എന്നോട് ദേഷ്യമുണ്ട്, അല്ലേ...?”
അവളുടെ വിഷമം കേട്ടതും പെട്ടന്ന് എന്റെ നാവ് താനേ ചലിച്ചു, “എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ലടി സുന്ദരി കുട്ടി. വേണമെങ്കിൽ ഈ നിമിഷം ഞാൻ നേരിട്ട് അങ്ങോട്ട് വന്ന് ക്ഷമ ചോദിക്കട്ടെ..?”
ഉടനെ അവൾ ചിരിച്ചു. അവളുടെ എല്ലാ വിഷമവും മാറിയത് ആ ചിരിയില്‍ നിന്നും ഞാൻ മനസ്സിലാക്കി.
“ചേട്ടൻ ഇപ്പോൾ ഇവിടെ നേരിട്ട് വന്നാലും എനിക്ക് കുഴപ്പമില്ല. പക്ഷേ ക്ഷമ ഒന്നും വേണ്ട.” അവള്‍ സീരിയസ്സായി പറഞ്ഞു.
“എന്നിട്ട് വേണം ഈ പാതിരാത്രി ഞാൻ അവിടേ വന്ന് നിന്നെ റേപ് ചെയ്യാൻ ശ്രമിച്ചു എന്നും പറഞ്ഞ് എനിക്ക് തല്ലു മേടിച്ച് തരാൻ.”
“ഞാൻ തല്ലൊന്നും മേടിച്ച് തരില്ല.” സുമ ചിരിച്ചു കൊണ്ട് പറഞ്ഞു. “അങ്ങനെയാണോൽ ചേട്ടൻ നേരത്തെ എന്നെ അങ്ങനെയൊക്കെ ചെയ്തപ്പഴേ ഞാൻ തല്ലു മേടിച്ച് തരേണ്ടതായിരുന്നില്ലേ..?”
“ശെരി.. ശെരി, ഞാൻ സമ്മതിച്ചു. നിനക്ക് ഓരോന്നും പറഞ്ഞ് എന്നെ കൊതിപ്പിക്കാനേ കഴിയൂ... പക്ഷേ തല്ലു മേടിച്ച് തരാൻ കഴിയില്ല.”
ഉടനെ സുമ പൊട്ടിച്ചിരിച്ചു.
ശേഷം ഞങ്ങൾ ഏറെ നേരം സംസാരിച്ചിട്ടാണ് മതിയാക്കി ഉറങ്ങിയത്.
വളരെ വൈകി ഉറങ്ങിയിട്ടും കൂടി രാവിലെ ആറ് മണിക്കെ നല്ല ഉന്മേഷത്തോടെയാണ് ഞാൻ ഉണര്‍ന്നത്.
നോക്കുമ്പോ ജൂലി ചെരിഞ്ഞു കിടന്നു കൊണ്ട് അവളുടെ സ്നേഹം നിറഞ്ഞ മിഴികളെ
💬 Comments
View all comments