Chapter Title : സാംസൻ 4 [Eros - God of Lust]
ഒരുപാട് ഉമ്മ തന്നിട്ട് എന്റെ മുടിയില്‍ അവള്‍ തഴുകും.
അവള്‍ എന്നോട് ചെയ്യുന്ന എല്ലാം എനിക്ക് ഇഷ്ട്ടപ്പെട്ടു. എനിക്ക് അവളോട് ഒരുപാട് സ്നേഹം തോന്നി.
കുറെ കഴിഞ്ഞ് അവള്‍ എന്റെ ഹൃദയ ഭാഗത്ത് ഉമ്മ തന്നിട്ട് ആത്മഗതം പോലെ പറയുന്നത് ഞാൻ കേട്ടു,
“അടുത്ത ജന്മം എങ്കിലും ചേട്ടന്റെ ഭാര്യയായി എനിക്ക് ജനിക്കാന്‍ കഴിഞ്ഞെങ്കില്‍...!!” അത്രയും പറഞ്ഞിട്ട് അവൾ എന്റെ ഹൃദയ ഭാഗത്ത് പിന്നെയും മുത്തി.
ഞാൻ ശെരിക്കും ഞെട്ടി പോയി. ഇങ്ങനെയുള്ള ആഗ്രഹവും കൊണ്ടാണോ സാന്ദ്ര നടക്കുന്നത്..? എഴുനേറ്റ് സംസാരിച്ചാലോ എന്നു ഞാൻ ചിന്തിച്ചു.
പക്ഷേ അവളുടെ രഹസ്യം ഞാൻ അറിഞ്ഞെന്ന് കരുതി അവൾ എന്നില്‍ നിന്നും അകന്നു നില്‍ക്കുമെന്ന പേടി കാരണം ഞാൻ അനങ്ങാതെ കിടന്നു. കൂടാതെ, ഞാൻ അറിയുന്നില്ലെന്ന് കരുതി അവൾ എന്നോട് കാണിക്കുന്ന ഓരോ കാര്യവും എനിക്ക് ഭയങ്കര ഇഷ്ട്ടമാണ്.
കുറെ നേരം കൂടി അവൾ എന്നെ കെട്ടിപിടിച്ചു കൊണ്ട് കിടന്നു. എന്നിട്ട് എന്റെ മുകളില്‍ നിന്നും പതിയെ എഴുനേറ്റു മാറി. ശേഷം എന്റെ ചുണ്ടില്‍ ഒരുമ്മ കൂടി തന്നിട്ട് സാന്ദ്ര അവളുടെ റൂമിലേക്ക് പോയി.
എല്ലാം ആലോചിച്ച് എന്റെ ഹൃദയം കൊട്ട് പോലെ അടിച്ചു മുഴങ്ങാൻ തുടങ്ങി. സാന്ദ്രയോട് എനിക്ക് ഒരുപാട് സ്നേഹം ഉണ്ട്.. പക്ഷേ ഇപ്പോൾ ആ സ്നേഹം ആയിരം മടങ്ങ് വര്‍ധിച്ചു.
കഴിഞ്ഞ കുറെ മാസങ്ങളിൽ അവള്‍ പലപ്പോഴും എന്നെ കുറ്റപ്പെടുത്തിയിരുന്നത് കൊണ്ട് എന്റെ മനസ്സിന്റെ മൂലയില്‍ അവളോട് തോന്നിയിരുന്നു ദേഷ്യം പോലും മഞ്ഞ് പോലെ ഉരുകി പോയിരുന്നു.
മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. അവസാനം ഉറങ്ങുന്നത്
💬 Comments
View all comments