0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 4791

നിന്നും ദേവിയുടെ നമ്പര്‍ എടുത്തു... പക്ഷേ അതിൽ കോൾ ചെയ്യാൻ മടി തോന്നിയത്‌ കൊണ്ട്‌ ഞാൻ ആതിര ചേച്ചിക്ക് കോൾ ചെയ്തു.

“ഹലോ, ആരാ...?!” ഒരു സോഫ്റ്റ് ശബ്ദം ചോദിച്ചു.

“ആതിര ചേച്ചിയാണോ..?” ഞാൻ ചോദിച്ചു.

“അതേലോ. ആരാ ഇത്..?” സംശയവും ക്ഷമയും പിന്നേ നേരിയ ദേഷ്യവും കലര്‍ന്ന ശബ്ദമാണ് ഇപ്പൊ ഒഴുകിയെത്തിയത്.

“നിങ്ങടെ കസിന്‍, ദേവി ടീച്ചർ, ജോലിയുമായി—”

“നിങ്ങൾ സാം സാറാണോ..!?” പെട്ടന്ന് ആതിര ചേച്ചി ആകാംഷഭരിതയായി ചോദിച്ചു.

“പ്ലീസ് ചേച്ചി, ദയവായി എന്നെ സാറെന്ന് വിളിക്കരുത്. എനിക്കത് ഇഷ്ടമല്ല.” ഞാൻ അറിയിച്ചു. “ചേച്ചി എന്നെ പേര് ചൊല്ലി വിളിച്ചാല്‍ മതി. പിന്നെ ചേച്ചി ഇപ്പൊ തിരക്കിലാണെങ്കിൽ ഞാൻ പിന്നേ വിളിക്കാം.”

“അയ്യോ സാം..!! നേരത്തെ എന്റെ ശബ്ദത്തിലെ ദേഷ്യവും സംശയവും കേട്ടിട്ടാണോ ഇങ്ങനെ പറയുന്നത്...?” അവർ പെട്ടന്ന് ആശങ്കയോടെ ചോദിച്ചു.

“അതേ ചേച്ചി.”

“എനിക്ക് പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും ആരോ വിളിച്ചിട്ട് എന്റെ പേര് പറയുന്നത് കേട്ടപ്പോ ഞാൻ പേടിച്ചു പോയി, സാം. അതാ ഞാൻ അങ്ങനെ സംസാരിച്ചത്.”

“അത് സാരമില്ല ചേച്ചി. പിന്നെ ഞാൻ ചേച്ചിയെ വിളിക്കും എന്ന് ദേവി ടീച്ചർ പറഞ്ഞില്ലായിരുന്നോ..?”

“നിങ്ങൾ അവളെ വിളിക്കും എന്നാ ദേവി പറഞ്ഞത്. അതുകൊണ്ട്‌ ഇങ്ങനെ ഒരു കോൾ ഞാൻ പ്രതീക്ഷിച്ചില്ല.”

“ശെരി ചേച്ചി, ഞാൻ കാര്യത്തിലേക്ക് വരാം. ഇപ്പൊ എനിക്ക് ആവശ്യത്തിനുള്ള സ്റ്റാഫ്സ് ഉണ്ട്. പക്ഷെ മാളിൽ ജോലിക്ക് നില്‍ക്കുന്ന ഒരു ചേച്ചിക്ക് ഉച്ച രണ്ട് മണി വരെ മാത്രമേ നിൽക്കാൻ കഴിയൂ. അതുകൊണ്ട്‌ ഉച്ച രണ്ട് മണി മുതല്‍ രാത്രി എട്ടു മണി വരെ നിങ്ങള്‍ക്ക് നിൽക്കാൻ കഴിയുമോ.” ഞാൻ ചോദിച്ചു.

ചേച്ചി എന്തോ ചിന്തിക്കും പോലെ അല്‍പ്പ നേരത്തേക്ക് മിണ്ടിയില്ല.

“സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികൾ ഉള്ളതുകൊണ്ട് ഈ ടൈമിംഗ് നിങ്ങക്ക് പറ്റിയതാണോ എന്നറിയില്ല.. പക്ഷേ തല്‍കാലം ഈ ഒഴിവാണുള്ളത്. നല്ലപോലെ ആലോചിച്ചിട്ട് സൗകര്യം പോലെ ചേച്ചി എന്നെ അറിയിച്ചാല്‍ മതി.”

“എനിക്ക് കുഴപ്പമില്ല സാം. ജോലിക്ക് ഞാൻ വരാം.” ചേച്ചി അല്‍പ്പം വെപ്രാളത്തിൽ പറഞ്ഞു. “പിന്നേ എനിക്ക്

💬 Comments

View all comments