Chapter Title : സാംസൻ 4 [Eros - God of Lust]
എന്തോ ചിന്തിക്കും പോലെ അല്‍പ്പ നേരത്തേക്ക് മിണ്ടിയില്ല.
“സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികൾ ഉള്ളതുകൊണ്ട് ഈ ടൈമിംഗ് നിങ്ങക്ക് പറ്റിയതാണോ എന്നറിയില്ല.. പക്ഷേ തല്‍കാലം ഈ ഒഴിവാണുള്ളത്. നല്ലപോലെ ആലോചിച്ചിട്ട് സൗകര്യം പോലെ ചേച്ചി എന്നെ അറിയിച്ചാല്‍ മതി.”
“എനിക്ക് കുഴപ്പമില്ല സാം. ജോലിക്ക് ഞാൻ വരാം.” ചേച്ചി അല്‍പ്പം വെപ്രാളത്തിൽ പറഞ്ഞു. “പിന്നേ എനിക്ക് ഇരട്ട കുട്ടികളാണ്. ഒരാണും ഒരു പെണ്ണും.. അവർ ഇപ്പൊ ഒന്‍പതിൽ പഠിക്കുന്നു. ഞാൻ ജോലിക്ക് വരും മുമ്പ് ആഹാരം മാത്രം ഉണ്ടാക്കി വച്ചാൽ മതി.. ബാക്കി എല്ലാം അവർ സ്വയം നോക്കിക്കോളും.”
“ചേച്ചിക്ക് പ്രശ്നം ഇല്ലെങ്കില്‍ എനിക്കും ഓക്കെ. തിങ്കളാഴ്ച മുതൽ ചേച്ചി വന്നോളൂ.”
ശേഷം ശമ്പളവും മറ്റ് കാര്യങ്ങളും എല്ലാം ഞാൻ വിശദമായി പറഞ്ഞു കൊടുത്തു. ശമ്പളത്തിന്‍റെ കാര്യത്തിൽ ചേച്ചിക്ക് നല്ല സന്തോഷമായി.. അവർ പ്രതീക്ഷിച്ചതിലും കൂടുതൽ ആയിരുന്നു. പിന്നെ മാളിൽ നിന്നും നാല് കിലോമീറ്റര്‍ ദൂരം മാത്രമേ ചേച്ചിയുടെ വീട്ടിലേക്കുള്ളത്.
അങ്ങനെ എല്ലാം സംസാരിച്ച ശേഷം ഞാൻ വച്ചു.
പിന്നേ എനിക്ക് വേറെ ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് നേരെ വിനിലയുടെ വീട്ടിലേക്ക് വിട്ടു.
എന്നെ കണ്ടതും വിനില സന്തോഷത്തോടെ ചിരിച്ചു. അവളോട് ഞാൻ ആതിര ചേച്ചിയുടെ കാര്യം പറഞ്ഞതും അവള്‍ക്ക് സന്തോഷമായി.
“നി എന്താടാ ദേവിയെ വിളിക്കാതെ ആതിര ചേച്ചിയെ വിളിച്ചത്...?” വിനില ചോദിച്ചു.
“ഓ... അവള്‍ക്ക് ഭയങ്കര ജാടയാണടി.., ഞാൻ ഇന്നലെ ഒരു മെസേജ് അയച്ചപ്പോ അവള്‍ മൈന്റ് പോലും ചെയ്തില്ല. അതുകൊണ്ട് രാവിലെ ഞാൻ അവളുടെ നമ്പര്‍ പോലും ഡിലീറ്റ് ചെയ്തു.”
ഉടനെ
💬 Comments
View all comments