0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 8.4K

ബാറിൽ കേറി മൂന്ന് കുപ്പി വാങ്ങി. അവിടെ വലിയ കുപ്പി മിറാന്‍ഡ ഇല്ലാത്തത് കൊണ്ട്‌ വാങ്ങിയ സാധനം വണ്ടിയില്‍ വച്ചിട്ട് ബേക്കറിയിൽ കേറി വേണ്ടതെല്ലാം വാങ്ങി. എന്നിട്ട് മഴയില്‍ നനഞ്ഞു കൊണ്ടാണ് വണ്ടിയിലേക്ക് ഓടി കേറിയത്.

പോകുന്ന വഴിയില്‍ മെഡിക്കല്‍ സ്റ്റോര്‍ കണ്ടപ്പോ ഞാൻ വണ്ടി ഒതുക്കി. എന്നിട്ട് അവിടെ നിന്നും ചിലതൊക്കെ മേടിച്ചു. ശേഷം വണ്ടിയില്‍ കേറിയപ്പോ സീറ്റില്‍ കിടന്ന് എന്റെ മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ടു.

വേഗം കാറിൽ കേറി ഇരുന്ന ശേഷം എടുത്തു നോക്കി. ഡിസ്പ്ലേയിൽ പേര്‌ കാണിച്ചില്ലെങ്കിലും എന്തുകൊണ്ടോ ആ നമ്പര്‍ എനിക്ക് കാണാപ്പാഠമായിരുന്നു.

ദേവിയാണ് വിളിച്ചത്. പക്ഷെ അവളുടെ കോൾ എടുക്കാന്‍ തോന്നിയില്ല. ഞാൻ കട്ടാക്കി. എന്നിട്ട് കാര്‍ എടുത്തു.

കുറച്ച് കഴിഞ്ഞതും ദേവി വാട്സാപിൽ ടെക്സ്റ്റ് മെസേജ് അയച്ചു. ചെറിയ ഇടവേള വിട്ട് മൂന്ന്‌ മെസേജുകൾ വന്നു.

ഞാൻ കാറിനെ സ്ലോ ചെയ്തിട്ട് മെസേജ് നോക്കി.

*ഇത്ര വേഗം ആതിര ചേച്ചിക്ക് ജോലി ശെരിയാക്കി കൊടുക്കുമെന്ന് വിചാരിച്ചില്ല. താങ്ക്സ് ചേട്ടാ.*

*സത്യം പറഞ്ഞാൽ നിങ്ങൾ ജോലിയുടെ കാര്യം നോക്കാമെന്ന് പറഞ്ഞപ്പോ, ആ സാഹചര്യത്തിൽ നിന്നും ഒഴിവാകാനായി അങ്ങനെ പറഞ്ഞു എന്നാ കരുതിയത്. അങ്ങനെ ഞാൻ വിചാരിച്ചതിന് സോറി.*

*പ്ലീസ്, എന്റെ കോൾ എടുക്കാമോ... മെസേജിലൂടെ നന്ദി അറിയിക്കുന്നത് മോശമാണ്. നിങ്ങളോട് നേരിട്ട് തന്നെ സംസാരിക്കുന്നതാണ് മര്യാദ.*

എല്ലാം വായിച്ച ശേഷം ക്ലോസ് ചെയ്തിട്ട് മൊബൈലിനെ സീറ്റില്‍ ഇട്ടു. എന്നിട്ട് റോഡില്‍ ശ്രദ്ധിച്ച് ഓടിച്ചു.

ഞാൻ അതൊക്കെ വായിച്ച് ഒരു മിനിറ്റ് കഴിഞ്ഞതും ദേവി പിന്നെയും വിളിച്ചു. പക്ഷേ ഞാൻ

💬 Comments

View all comments