0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 6.9K

ഞങ്ങൾ എല്ലാവരും എന്തൊക്കെയോ സംസാരിച്ചും ചിരിച്ചും സമയം കളഞ്ഞു.

രണ്ട് മണിവരെ സമയം പോയത് പോലും ഞങ്ങൾ അറിഞ്ഞില്ല.

ആന്റിക്ക് ചിലപ്പോ ഇഷ്ട്ടം ആവില്ലെന്ന ചിന്ത ഉണ്ടായിരുന്നത് കൊണ്ട്‌ ദേവിയോട് ഞാൻ അധികം സംസാരിക്കാൻ മിനക്കെട്ടില്ല... എന്നാല്‍ ദേവി എല്ലാ സംസാരത്തിലും എന്നെ ഉള്‍പ്പെടുത്താൻ കാര്യമായി ശ്രമിച്ചു കൊണ്ടിരുന്നു. അവള്‍ എന്തെങ്കിലും കാര്യം പറയുമ്പോൾ ഞാൻ അവളുടെ സംസാരം ശ്രദ്ധിക്കുന്നോ എന്നറിയാന്‍ അവൾ പ്രത്യേകം താല്പര്യം കാണിക്കുന്നത് ഞാൻ അറിഞ്ഞു... അവള്‍ ഏതെങ്കിലും തമാശ പറഞ്ഞാൽ പോലും ഞാൻ ചിരിക്കുന്നുണ്ടോ എന്നും അവള്‍ നോക്കുമായിരുന്നു.

ഇടക്കിടക്ക് ഞങ്ങളുടെ കണ്ണുകൾ ഇടയുമ്പോൾ അവള്‍ പുഞ്ചിരിക്കും.. ഞാൻ നേരിയ പുഞ്ചിരി സമ്മാനിച്ചിട്ട് വേഗം നോട്ടം മാറ്റുകയാണ് ചെയ്തിരുന്നത്.

“ശെരി പിള്ളാരെ, നമുക്കിനി ഊണ് കഴിക്കാം.” ആന്റി പറഞ്ഞു കൊണ്ട്‌ എഴുനേറ്റു.

അവിടന്ന് കഴിക്കാൻ എനിക്ക് ചെറിയൊരു മടി തോന്നി. പക്ഷെ വിനിലയും ആന്‍റിയും എന്നെ പിടിച്ചു വലിച്ചു കൊണ്ട് നടന്നു. ഞാൻ ബലം പിടിക്കുന്നത് കണ്ട് ദേവി പോലും ചിരിച്ചു കൊണ്ട്‌ പിറകില്‍ നിന്ന് എന്നെ പതിയെ ഉന്തി കൊണ്ട്‌ നടന്നു.

അവസാനം ഞാനും മടിയൊക്കെ കളഞ്ഞിട്ട് ആഹാരം കഴിക്കാനിരുന്നു.

ആഹാരം അടിപൊളി ആയിരുന്നു. അതിനെ അവരോട് പറഞ്ഞതും ആന്റിയും ദേവിയും സന്തോഷം പ്രകടിപ്പിച്ചു.

അങ്ങനെ കഴിച്ചതിന് ശേഷം ഞാനും വിനിലയും സുമി മോളും യാത്ര പറഞ്ഞ്‌ പുറത്തേക്ക്‌ വന്നു. ദേവിയും ആന്റിയും ഞങ്ങളെ അനുഗമിച്ചു.

ആന്റി സിറ്റവുട്ടിൽ തന്നെ നിന്നു. പക്ഷേ ദേവി കിങ്ങിണി മോളുമായി പുറത്ത്‌ ബൈക്കിന്റെ അടുത്തേക്ക് വന്നു.

“അമ്മ ആരോടും ഇത്ര അടുപ്പം കാണിച്ചിട്ടില്ല,

💬 Comments

View all comments