0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 7.3K

വന്യമായി ഇടിച്ചു മറിഞ്ഞു.... എന്നെ ഇഷ്ട്ടം എന്നാണോ പറയാൻ തുടങ്ങിയത്..!? എന്റെ അടിവയറ്റിൽ ആരോ നീട്ടി നക്കിയത് പോലെ ഞാൻ വിറച്ചു.

“എനിക്ക് ചേട്ടന്റെ സ്വഭാവ സർട്ടിഫിക്കെറ്റ് വേണമെന്ന് കൂട്ടിക്കോളു.” അന്നേരം ദേവി ഫോണിലൂടെ പറയുന്നത് കേട്ടു.

അവൾ കളിയും കാര്യവും കലര്‍ത്തി പറഞ്ഞത് കൊണ്ട്‌ അവളുടെ ഉള്ളിലിരുപ്പ് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

“നിന്റെ ക്യാരക്ടര്‍ നല്ലത് തന്നെയാ. നിന്റെ ചിന്താഗതി എനിക്ക് ഇഷ്ട്ടവുമാണ്.” ഇടിച്ചു മറിയുന്ന എന്റെ ഹൃദയ ഭാഗത്ത് പതിയെ തട്ടിക്കൊണ്ടു ഞാൻ കാര്യമായി പറഞ്ഞു.

ഉടനെ ആശ്വാസമായത് പോലെ അവളില്‍ നിന്നും ഒരു നെടുവീര്‍പ്പ് ഞാൻ കേട്ടു.

“ശെരി ഞാനൊന്ന് ചോദിച്ചോട്ടെ...,, എന്റെ അതേ അഭിപ്രായം തന്നെയല്ലേ നീയും എന്നോട് പറഞ്ഞത്, അപ്പോ പിന്നെ നിന്റെ ക്യാരക്ടര്‍ എനിക്ക് ഇഷ്ടപ്പെടില്ല എന്ന് എന്തിനു തോന്നണം...?” ചിന്താകുഴപ്പത്തോടെ ഞാൻ ചോദിച്ചു.

“സാധാരണയായി ആണുങ്ങള്‍ അങ്ങനെയൊക്കെ ചിന്തിക്കാറുണ്ട്, പറയാറുണ്ട്, പ്രവർത്തിക്കാറുണ്ട്.. എന്നാല്‍ സ്ത്രീകൾ വെറുമൊരു അഭിപ്രായം പറഞ്ഞു പോയാല്‍ മാത്രം മതില്ലോ.. തെറ്റൊന്നും ചെയ്തില്ലെങ്കിലും അവരെ ചീത്ത സ്ത്രീകളായി സമൂഹം മുദ്ര കുത്തും. ചിലപ്പോ ചേട്ടനും അതുപോലെ ആണോ എന്ന സംശയം ഉണ്ടായിരുന്നു. അതുകൊണ്ടായിരുന്നു ഇത്രയും ടെൻഷൻ. ഇപ്പൊ സമാധാനമായി.”

അന്നേരം അപ്പുറത്ത് നിന്നും ബെല്‍ അടിക്കുന്ന ശബ്ദം കേട്ടു.

“എന്നാൽ ബൈ ചേട്ടാ... സ്റ്റാഫ് റൂമിൽ ഞാൻ എത്തി. പിന്നെ വിളിക്കാം.” ദേവി പറഞ്ഞു.

അന്നേരം ഒരു പുരുഷ സ്വരം ദേവിയോട് ചോദിക്കുന്നത് കേട്ടു, “ആരോടാ ദേവി ടീച്ചറെ, ഭർത്താവാണോ...?”

“എന്റെ ഭർത്താ—” അത്രമാത്രം ദേവി പറയുന്നത് കേട്ടു. പക്ഷേ അപ്പോഴേക്കും കട്ടായി കഴിഞ്ഞിരുന്നു.

💬 Comments

View all comments