0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 3531

അവളോട് ഞാൻ പറഞ്ഞു.

ഉടനെ അവള്‍ ഏതോ സ്പെഷ്യൽ ഐസ് ക്രീം ഷെയ്ക്ക് മെനുവിൽ കാണിച്ച് ഓര്‍ഡര്‍ കൊടുത്തു... കൂടാതെ എനിക്ക് ഇഷ്ടപ്പെട്ട ജിഞ്ചർബ്രെഡ് കേക്കും അവള്‍ പറഞ്ഞു.

ഓർടർ കിട്ടിയതും പെണ്‍കുട്ടി പുഞ്ചിരിയോടെ തിരികെ പോയി.

ഒത്തിരി നേരം ഞാൻ സാന്ദ്രയെ തന്നെ നോക്കിയിരുന്നു. പക്ഷേ അവള്‍ എന്നെ ഒഴികെ മറ്റ് എല്ലാ ഇടവും നോട്ടം പായിച്ചു.

“ഇനി എത്ര ദിവസം പിണങ്ങി ഇരിക്കാനാ നിന്റെ തീരുമാനം...?” അവളോട് ഞാൻ ചോദിച്ചു.

അവസാനം അവള്‍ എന്റെ മുഖത്തേക്ക് നോക്കി. എന്നാൽ ഒന്നും മിണ്ടിയില്ല.

വേറെയും എന്തൊക്കെയോ ഞാൻ അവളോട് പറഞ്ഞു നോക്കി... പിന്നെയും ക്ഷമ ചോദിച്ചു നോക്കി. പക്ഷെ അപ്പോഴും അവള്‍ക്ക് അലിവ് തോന്നിയില്ല.

അവൾടെ ഭംഗിയും നോട്ടവും ഇരുപ്പും കണ്ടിട്ട് പൊതുസ്ഥലമെന്നും നോക്കാതെ ഉമ്മ കൊടുക്കാനാണ് തോന്നിയത്‌.

അങ്ങനെ എന്റെ മനസ് കുഴഞ്ഞു മറഞ്ഞിരുന്ന ആ സാഹചര്യത്തിൽ എന്റെ വലത് കൈ താനെ പൊങ്ങി നീണ്ട് അവളുടെ വലത് കവിൾതടത്തെ ഒന്ന് തഴുകി... എന്നിട്ട് അവളുടെ അധരത്തേയും എന്റെ പെരുവിരല്‍ തഴുകി.

സാന്ദ്ര ഞെട്ടിപ്പോയി... എന്നിട്ട് മിഴിച്ചിരുന്നു. ശേഷം അവളുടെ മുഖത്ത് നാണം പടർന്നു പിടിച്ചു... അവള്‍ വേഗം ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു.

ഞാൻ പോലും അറിയാതെ സംഭവിച്ച ആ കാര്യം എന്നെയും ഞെട്ടിച്ചു. വേഗം എന്റെ കൈ പിന്‍വലിച്ച് താഴ്ത്തി വച്ചു. അതുകഴിഞ്ഞ്‌ ഞാനും ജാള്യതയോടെ എല്ലാ ഇടവും കണ്ണോടിച്ചു.

ഓർടർ എടുത്തോണ്ട് പോയ ആ പെണ്‍കുട്ടി വലിയ ട്രേയിൽ ഞങ്ങൾ ആവശ്യപ്പെട്ട ഐറ്റംസ് കൊണ്ടു വരുന്നതിനെ കണ്ടതും ഞാൻ ചമ്മലോടെ ചിരിച്ചു.

അവളുടെ മുഖം നാണയത്തില്‍ ചുവന്ന് തുടുത്തിരുന്നു. ഒരു ചിരിയും അവളുടെ ചുണ്ടില്‍ തത്തി കളിക്കുന്നത് കണ്ടു. കണ്ണില്‍ കുസൃതിയോടെ അവള്‍ സാന്ദ്രയുടെ മുഖത്ത് നോക്കിയാണ് നടന്നു വന്നത്.

അവള്‍ എല്ലാം കണ്ടെന്ന് മനസ്സിലായതും സാന്ദ്രയുടെ മുഖവും തുടുത്തു കേറി. ലജ്ജ കലര്‍ന്ന ചിരിയും സാന്ദ്രയുടെ ചുണ്ടില്‍ വലുതായി വിടര്‍ന്നു.

ആ പെണ്‍കുട്ടി അടുത്ത് വന്ന ശേഷം എല്ലാം എടുത്ത് മേശയിൽ നിരത്തി.

“ചേച്ചിയുടെ ബോയ് ഫ്രണ്ട് ആണോ...?!” അവള്‍ നാണത്തോടെ

💬 Comments

View all comments