Chapter Title : സാംസൻ 6 [Eros - God of Lust]
കൊണ്ട് ഞാനും നടന്ന് വീട്ടില്‍ കേറി. സാന്ദ്ര അന്നേരം അമ്മായിയുടെ കൈയിൽ പാർസൽ കൊടുത്തിട്ട് അല്‍പ്പം തിടുക്കപ്പെട്ട് സ്റ്റെപ്പ്സ് കേറി പോകുന്നത് കണ്ടു.
“ആ നീല കവറില്‍ സ്പെഷ്യൽ ഐസ് ക്രീം ഷെയ്ക്ക് ഉണ്ട്. എങ്ങനെയൊക്കെയോ അവർ പേക് ചെയ്തു തന്നു. രണ്ടുപേരും വേഗം എടുത്ത് കഴിച്ചോളു.. ഇല്ലെങ്കില്‍ അത് നാശമായി പോകും.”
അവർ രണ്ടുപേരോടുമായി ഞാൻ പറഞ്ഞതും ജൂലി മറ്റുള്ള കവര്‍ എല്ലാം ടീപ്പോയിൽ വച്ചിട്ട് ഞാൻ പറഞ്ഞ കവർ എടുത്തു.
അപ്പോൾ ഞാൻ നേരെ റൂം നോക്കി നടന്നു. സാവധാനത്തില്‍ തല തണുക്കെ കുളിച്ചിട്ട് ലുങ്കിയും അടി ബെനിയനും ധരിച്ച് ഹാളില്‍ വന്നപ്പോ ജൂലിയും അമ്മായിയും സാന്ദ്രയും സൊഫയിലിരുന്ന് സംസാരിക്കുന്നത് കണ്ടു.
അമ്മായി സ്കൂൾ ടൂറിന്റെ കാര്യം എന്തോ പറയുകയായിരുന്നു. ഞാൻ ചെന്ന് ഹാളില്‍ വെറും തറയില്‍ തലയ്ക്ക് കൈയും കൊടുത്തു കിടന്നു.
“വെറും തറയില്‍ മോന്‍ എന്തിനാ കിടക്കുന്നത്, ഇവിടെ സോഫയിൽ വന്ന് കിടക്ക്... ഞങ്ങൾ കസേരയില്‍ ഇരുന്നോളാം.”
അതും പറഞ്ഞ് അവർ മൂന്നുപേരും എഴുനേൽക്കാൻ തുടങ്ങിയതും ഞാൻ വിലക്കി.
“അതൊന്നും വേണ്ട അമ്മായി, എന്റെ നടുവിന് ചെറിയ പിടുത്തം പോലെ.. അതുകൊണ്ട് അല്‍പ്പനേരം വെറും തറയില്‍ ഞാൻ കിടക്കട്ടെ...” തറയില്‍ കടക്കാനുള്ള എന്റെ ന്യായീകരണം കേട്ട് അവർ പിന്നെയും സോഫയിൽ ഇരുന്നു.
പക്ഷേ വെറും തറയില്‍ ഞാൻ കിടക്കുന്നത് സാന്ദ്രയെ സങ്കടപ്പെടുത്തി. അവള്‍ എഴുനേറ്റ് എന്റെ അടുത്ത് വന്നു. ശേഷം എന്റെ തല പൊക്കി പിടിച്ചു കൊണ്ട് ആ സ്ഥാനത്ത് അവൾ ഇരുന്ന ശേഷം എന്റെ തലയെ അവളുടെ മടിയില്‍ കിടത്തി.
💬 Comments
View all comments