Chapter Title : സാംസൻ 6 [Eros - God of Lust]
പോകാം...”
ദേവി പറഞ്ഞത് കേട്ട് ഞാൻ അന്തം വിട്ടു. കാരണം അവിടെ കമിതാക്കളാണ് അധികം പോകാറുള്ളത്. അവിടെ ജോഡിയായി ഇരുന്ന് കഴിക്കാനുള്ള ചെറിയ ചെറിയ ബൂത്ത് ആണുള്ളത്. ജോഡികൾക്ക് അവിടെ പ്രൈവസി ഉണ്ടാവും. സ്വസ്ഥമായി ഇരുന്ന് കഴിക്കുകയും ചെയ്യാം. പക്ഷേ മറ്റുള്ള റെസ്റ്റോറന്റുകളെ കാളും മൂന്നിരട്ടി ചെലവാകും.
ഞാൻ അവളോട് അതൊക്കെ സൂചിപ്പിച്ചു.
“അതൊന്നും സാരമില്ല...” അവള്‍ നിസ്സാരമായി പറഞ്ഞു. “മറ്റെവിടെയെങ്കിലും പോയാല്‍ നമ്മെ അറിയുന്ന ആരെങ്കിലും കണ്ട് തെറ്റിദ്ധരിക്കും. വെറുതെ പഴി കേള്‍ക്കേണ്ട എന്ന് കരുതിയാണ് പൈങ്കിളി മതിയെന്ന് പറഞ്ഞത്.”
പക്ഷേ ശെരിക്കും ആ കാരണം കൊണ്ടാണോ അവൾ അങ്ങനെ തീരുമാനിച്ചതെന്ന് എനിക്ക് ഉറപ്പില്ലായീരുന്നു. എന്തായാലും എനിക്ക് സന്തോഷം തന്നെയാ.
അങ്ങനെ ഞങ്ങൾ അവിടെ ചെന്നു. ഭാഗ്യത്തിന് ഒരു ബൂത്ത് കിട്ടുകയും ചെയ്തു. ഫ്ലൈവുഡ് കൊണ്ട് പണിത് ഡെക്കറേഷൻ ചെയ്ത ചെറിയൊരു അറയായിരുന്നു. ഒരു വട്ട മേശയും രണ്ട് കസേരയും മാത്രമേ ഉണ്ടായിരുന്നുള്ളു. കൊളുത്തും കൂറ്റിയും ഇല്ലാത്ത ഒരു വാതിലും ഉണ്ടായിരുന്നു. അതിൽ സ്പ്രിംഗ് ഫിറ്റ് ചെയ്തിരുന്നത് കൊണ്ട് എപ്പോഴും വാതിൽ അടഞ്ഞു കിടക്കും.
ദേവി ഞങ്ങൾക്ക് ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ചെയ്തു. അര മണിക്കൂര്‍ ആകുമെന്ന് പറഞ്ഞിട്ട് വെയിറ്റർ പോയി. പക്ഷെ ഒരു ചെക്കന്‍ രണ്ട് ഗ്ലാസ്സ് ലൈം ജ്യൂസ് കൊണ്ട് വച്ചിട്ട് പോയി.
“ചേട്ടൻ എപ്പോഴെങ്കിലും ഇവിടെ വന്നിട്ടുണ്ടോ...?” ജ്യൂസ് അല്‍പ്പം കുടിച്ച ശേഷം അവള്‍ ചോദിച്ചു.
“ഇല്ല, വന്നിട്ടില്ല.”
“ഓക്കെ, രാവിലെ എന്നോട് എന്തോ പറയാൻ തുടങ്ങീട്ട് നിർത്തി കളഞ്ഞില്ലേ... അത് എന്താണെന്ന് പറയൂ...” ദേവി ആവശ്യപ്പെട്ടത് കേട്ട് ഞാൻ ഒന്ന് പരുങ്ങി.
“ഞാൻ തെറ്റിദ്ധരിക്കില്ല.. ചേട്ടന്‍ പറഞ്ഞോളൂ.” ദേവി എനിക്ക് ധൈര്യം തന്നു.
സത്യത്തിൽ ദേവിക്ക് എന്നോട് എന്തൊക്കെയോ ഉണ്ടെന്ന് എനിക്ക് മനസ്സിലായി. സ്കൂട്ടിയുടെ കാര്യത്തിൽ നിന്നും... അവളുടെ സംസാരത്തിൽ നിന്നും.... അവളുടെ കണ്ണില്‍ നിന്നും... എനിക്ക് പലതും മനസ്സിലാക്കാൻ കഴിഞ്ഞു.
“ഞാൻ സത്യം തുറന്നു പറയും.. പക്ഷേ പിന്നീട് പിണങ്ങി പോകരുത്...!”
“ചേട്ടൻ പറയൂന്നെ... സത്യമായിട്ടും ഞാൻ പിണങ്ങില്ല.” അവള്‍ ഉറപ്പ് തന്നു.
“നിന്നെ ഇന്ന് കണ്ടപ്പോ നിന്നെ പിടിച്ചു
💬 Comments
View all comments