0%

Chapter Title : സാംസൻ 6 [Eros - God of Lust]

Author : Erosgol Read All Parts 7.5K

ഞാൻ അതുപോലെ ചെയ്തു.

“അപ്പോ ശെരി ചേട്ടാ. ചെയ്ത സഹായങ്ങള്‍ക്ക് എല്ലാം താങ്ക്സ്. ഇനി ചേട്ടൻ പൊയ്കോളു.”അത്രയും പറഞ്ഞിട്ട് അവള്‍ വർക്ക് ഷോപ്പിലേക്ക് നടന്നു.

ദേവിയെ ഒട്ടും മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന ചിന്താകുഴപ്പത്തോടെ ഞാനും മാളിലേക്ക് വിട്ടു.

എന്റെ ഓഫീസിൽ കേറി ഇരുന്നിട്ട് എന്റെ തലച്ചോറിനെ എത്ര പുണ്ണാക്കീട്ടും ദേവിയുടെ കളി എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒടുവില്‍ അതേ ചിന്താകുഴപ്പത്തോടെ യാണ് ഞാൻ സാന്ദ്രയെ വിളിച്ചോണ്ട് വീട്ടിലേക്ക് പോയത്.

ഞാൻ മാളിന്റെ കാര്യത്തിൽ എന്തോ മൂഡ് ഔട്ട് ആണെന്ന് കരുതി സാന്ദ്ര എനിക്ക് വേണ്ട സ്പേസ് തന്നു. ഇതുപോലത്തെ സാഹചര്യങ്ങളിൽ സാന്ദ്രയുടെ സഹകരണം കാണുമ്പോൾ അവളോടുള്ള സ്നേഹം കൂടുകയാണ് ചെയ്യുന്നത്.

വീട്ടില്‍ എപ്പോഴത്തേയും പോലെ അമ്മായിയും ജൂലിയും ഹാളില്‍ സംസാരിച്ച് കൊണ്ടിരുന്നു. പരസ്പരം പുഞ്ചിരി കൈമാറിയ ശേഷം ഞാൻ റൂമിൽ വന്ന് കളിച്ചിട്ട് വെറുതെ കിടന്നു. പക്ഷേ ഞാൻ ഉറങ്ങി പോയി.

രാത്രി ജൂലി വന്ന് വിളിച്ചപ്പോള്‍ ചെന്ന് കഴിച്ചിട്ട് പിന്നെയും വന്ന് കിടന്നു. ജൂലിയും വന്ന് മരുന്നും കഴിച്ച് എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു.

ഒന്നും സംസാരിക്കാതെ പരസ്പരം തഴുകി കൊണ്ട്‌ ഞങ്ങൾ കിടന്നു. അവൾ വേഗം ഉറങ്ങുകയും ചെയ്തു. കുറച്ചൂടെ കഴിഞ്ഞ് ഞാൻ അവളെ നേരെ കിടത്തി മൂടി കൊടുത്തു. ശേഷം മൊബൈൽ എടുത്ത് കൈയിൽ വച്ചുകൊണ്ട്‌ ദേവിക്ക് മെസേജ് ചെയ്യണോ വേണ്ടയോ എന്ന തീരുമാനത്തില്‍ എത്താന്‍ കഴിയാതെ വലഞ്ഞു.

അന്നേരമാണ് ദേവിയുടെ കുറെ ഫോട്ടോസ് എന്റെ വാട്സാപ്പിൽ അയച്ചത്. എന്റെ ഹൃദയം ആവേശത്തോടെ ഇടിച്ചു തുള്ളി.

ഏഴെട്ട് ഫോട്ടോസ് ഉണ്ടായിരുന്നു. വെപ്രാളത്തോടെ തുറന്നു നോക്കിയ

💬 Comments

View all comments