0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 8.2K

ചോദിച്ചു. “ഞാൻ —”

“വേണ്ട, നീ ഒന്നും പറയേണ്ട. സത്യത്തിൽ തെറ്റുക്കാരൻ ഞാനാണ്... എന്റെ നശിച്ച സ്വഭാവം കാരണം ഞാൻ നിന്നോട് അതിക്രമങ്ങൾ പലതും ചെയ്തു പോയി.. ഭാര്യയുടെ അനിയത്തി എന്നതിലുപരി കാമുകിയോടെന്ന പോലെ സ്നേഹിക്കുകയും പെരുമാറുകയും ചെയ്തുപോയി.... അതുകൊണ്ട്‌ നീയും അറിയാതെ എന്നോട് അടുത്തുപോയി, ഞാനും അതിനെ മുതലെടുത്ത് നിന്നോട് കൂടുതൽ ഓരോന്നും കാണിച്ചു കൊണ്ടിരിക്കുന്നു. അത് കാരണമാണ് നി ഇത്ര ആഴത്തില്‍ വീണു പോയത്. അതുകൊണ്ടല്ലേ കരകയറാന്‍ കഴിയാതെ നശിക്കാൻ നി തീരുമാനിച്ചത്‌..? അതുകൊണ്ടല്ലേ വേറെ ആരെയും കെട്ടില്ല എന്ന് ശാഠ്യം പിടിക്കുന്നത്...?” ഞാൻ കലിയിൽ തുള്ളി.

പക്ഷേ അവള്‍ മിണ്ടിയില്ല.

“നല്ലോരു ആളെ വിവാഹം കഴിച്ച് നല്ലോരു കുടുംബമായി ജീവിക്കേണ്ട നിന്റെ ജീവിതത്തെ ഞാൻ തകർത്തു. എന്റെ തെറ്റുകള്‍ കാരണം നി ആരെയും വിവാഹം കഴിക്കില്ല എന്ന് വാശി പിടിക്കുന്നത് കാരണം എന്റെ വേദനയും എന്റെ നിസ്സഹായാവസ്ഥയും എനിക്കേയറിയൂ... അതൊക്കെ ചിന്തിക്കുമ്പോൾ എല്ലാം ഞാൻ ഒരു ശപിക്കപ്പെട്ട ജന്തുവായിട്ടാണ് എനിക്ക് സ്വയം തോന്നിയിട്ടുള്ളത്. പക്ഷേ എന്റെ തെറ്റുകൾ കാരണം വിവാഹ ജീവിതം ഉപേക്ഷിച്ച് നി കന്യാസ്ത്രീയാകുന്ന കാര്യങ്ങൾ വരെ ചിന്തിക്കുന്നെന്ന് അറിഞ്ഞപ്പോ.... എന്റെ.. എന്റെ വേദന എന്താണെന്ന് നിനക്ക് മനസ്സിലാവില്ല, സാന്ദ്ര. ഏത് അഗ്നിയില്‍ എന്നെ ജീവനോടെ ദഹിപ്പിച്ചാലും എന്റെ പാപവും എന്നെ ഏറ്റ ശാപവും തീരില്ല.”

“ചേട്ടാ ഞാൻ... ഞാൻ—” പക്ഷേ ഒന്നും പറയാനാവാതെ എന്റെ പിന്നില്‍ മുഖം അമർത്തി അവള്‍ നിശബ്ദയായി കരയുന്നത് എനിക്കറിയാൻ കഴിഞ്ഞു.

അവൾ കരഞ്ഞു തീരട്ടെ എന്നു കരുതി ഞാൻ വളരെ സ്ലോ ആയിട്ടാണ് ഓടിച്ചത്.

💬 Comments

View all comments