Chapter Title : സാംസൻ 7 [Eros - God of Lust]
സ്വസ്ഥമായി എന്റെ മാറില്‍ മുഖം ചേര്‍ത്തു വച്ച് കൊണ്ട് അവള്‍ ഉറങ്ങി. പക്ഷേ അപ്പോഴും അവളുടെ ചുണ്ടില്‍ ചിരി നിറഞ്ഞു നിന്നു. അപ്പോഴും അവളുടെ മുഖത്ത് സന്തോഷം തങ്ങി നിന്നു. അവളുടെ നിഷ്കളങ്കത എന്നില്‍ ഒരു നൊമ്പരത്തെ സൃഷ്ടിച്ചു... അവളിൽ നിന്നും ഒരുപാട് രഹസ്യങ്ങള്‍ സൂക്ഷിക്കുന്നു എന്ന നൊമ്പരം.
കുറച്ചു നേരം ജൂലിയെ ഞാൻ എന്നോട് ചേര്‍ത്തു പിടിച്ച് കിടന്നു. ശേഷം അവളെ നേരെ കിടത്തി മൂടിയും കൊടുത്തു. എന്നിട്ട് മൊബൈൽ എടുത്ത് സാന്ദ്രയെ വിളിച്ചു.
പക്ഷേ എത്ര വിളിച്ചിട്ടും അവൾ എടുത്തില്ല. കുറെ മെസേജ് ചെയ്തു നോക്കി... എല്ലാം അവള്‍ നോക്കിയെങ്കിലും മറുപടി വന്നില്ല.
ഞാൻ അവളോട് സോറി ഒന്നും ചോദിച്ചില്ല... ചോദിക്കുകയുമില്ല. കാരണം, അങ്ങനെ ചെയ്തതില്‍ എനിക്ക് കുറ്റബോധം ഇല്ലായിരുന്നു. എന്റെ വികാരത്തെ അത്രമാത്രം ഉണര്‍ത്തിയത് അവളാണ്. അവളെ ഞാൻ അങ്ങനെയൊക്കെ ചെയ്യാനുള്ള അവസ്ഥയില്‍ എത്തിച്ചതും അവളാണ്.. അതുകൊണ്ട് ഞാനും എന്റെ ആഗ്രഹങ്ങളെ അവളോട് ചെയ്തതില്‍ എനിക്ക് വിഷമവും ഇല്ല.
സമയം പതിനൊന്നര കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാതെ ഞാൻ തിരിഞ്ഞും മറിഞ്ഞും കിടന്നു.
നാളെ വെള്ളിയാഴ്ച... നാളെയാണ് ഗോപനും കാര്‍ത്തിക യുടെയും ആദ്യത്തെ വിവാഹ വാര്‍ഷികം. അവര്‍ക്കുള്ള ഗിഫ്റ്റ് ഒക്കെ ജൂലിയും അമ്മായിയും വാങ്ങിച്ചു കഴിഞ്ഞു.
വിനിലയെ ഗോപന്‍ നേരത്തെ ക്ഷണിച്ചു കഴിഞ്ഞതാണ്. അപ്പോൾ അങ്കിളും ആന്റിയും നാട്ടില്‍ ഇല്ലായിരുന്നു. അതുകൊണ്ട് ഇന്നലെ അവന്‍ ചെന്ന് അവരെയും ക്ഷീണിച്ചു എന്നാണ് രാവിലെ അങ്കിള്‍ എന്നോട് പറഞ്ഞത്. അപ്പോ ആന്റിയും അങ്കിളും കൂടി ആഘോഷത്തിനു ഉണ്ടാവും.
ഉറക്കം വരാത്തത് കൊണ്ട് ഞാൻ എഴുനേറ്റ് റൂമിനകത്ത് വെറുതെ നടന്നു. അപ്പോഴാണ് ദേവി എന്റെ മനസ്സിലേക്ക് കടന്നു വന്നത്.
ദേവിക്ക് എന്നോട് ദേഷ്യമാണോ..? എന്നെ എല്ലാ അര്‍ത്ഥത്തിലും ഇഷ്ടമാണെന്ന് അവള്‍ പറഞ്ഞു, അതുകൊണ്ടല്ലേ ഞാൻ അങ്ങനെ ചോദിച്ചത്.. അതില്‍ എനിക്ക് തെറ്റൊന്നും തോന്നിയില്ല.
മൊബൈൽ എടുത്ത് ഞാൻ അവളുടെ ചാറ്റ് ഓപ്പണ് ചെയ്തു. രാത്രി പന്ത്രണ്ട് മണിക്ക് അവള്‍ ഓണ്‍ലൈനിൽ ഉണ്ടെന്ന് കണ്ടപ്പോ ആശ്ചര്യം തോന്നി.
“എന്നോട് പിണക്കം ആണോ..?” ഞാൻ മെസേജ് അയച്ച ഉടനെ ഗ്രീന്‍ ടിക് ആയത്
💬 Comments
View all comments