0%

Chapter Title : സാംസൻ 7 [Eros - God of Lust]

Author : Erosgol Read All Parts 4240

എന്തെങ്കിലും പറഞ്ഞാല്‍ ചിലപ്പോ അവള്‍ക്ക് ദേഷ്യം വരും. അതുകൊണ്ട്‌ മിണ്ടാതെ വണ്ടി ഓടിച്ച് അവളെ കൊണ്ടു വിട്ടു. ഇറങ്ങിയ ശേഷം സാന്ദ്ര മിണ്ടാതെ പോയി. ഞാനും സങ്കടത്തോടെ നോക്കി നിന്നു.

പക്ഷേ ഗേറ്റിന് അടുത്ത് എത്തിയതും അവള്‍ നിന്നു. എന്നിട്ട് തിരിഞ്ഞ് വേഗത്തിൽ നടന്നു വന്നു. വന്നപാടെ അവൾ ദേഷ്യത്തില്‍ എന്റെ തുടയിൽ നുള്ളി, എത്രയോ പേർ ഞങ്ങളെ നോക്കുന്നു എന്ന ചിന്ത പോലും ഇല്ലാതെ...!!

“എന്റെ പിണക്കം മാറ്റാൻ ചേട്ടൻ ശ്രമിച്ചു പോലുമില്ല... ഒരു സോറി പോലും പറഞ്ഞില്ല.. ഒരു വാക്ക് പോലും പറഞ്ഞെന്നെ സമാധാനിപ്പിച്ചില്ല... എന്നിട്ട് ഇരിക്കുന്നത് കണ്ടില്ലെ, കല്ല് പോലെ...!!” അത്രയും പറഞ്ഞിട്ട് പിന്നെയും ദേഷ്യത്തില്‍ എന്റെ തുടയിൽ നുള്ളിയ ശേഷം അവള്‍ വേഗം തിരിഞ്ഞു നടന്നു.

ഞാൻ വായും പൊളിച്ച് കുറെ നേരം ഇരുന്നു.

“എന്താണ് ഇപ്പൊ സംഭവിച്ചത്..?” എന്നെയും അറിയാതെ ഉറക്കെ ചോദിച്ചിട്ട് ഞാൻ തല ചൊറിഞ്ഞു.

“പെണ്‍കുട്ടികൾ അങ്ങനെയാണ്.... അവർ ചെയ്യുന്നത് പലതും മനസ്സിലാവില്ല... പിന്നെ അവർ പറയുന്നതും മനസ്സിലാവില്ല. പക്ഷേ അവസാനം കുറ്റം മുഴുവനും നമ്മുടെ തലയില്‍ വരും. എന്തൊക്കെയായാലും, ചേട്ടന്‍ സാന്ദ്രയോട് സംസാരിക്കാതെ ഇരുന്നത് അവള്‍ക്ക് ഇഷ്ടപ്പെടില്ല എന്നുമാത്രം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.” സനല്‍ എന്റെ അടുത്തു വന്ന് പറഞ്ഞിട്ട് ചിരിച്ചു.

“ആഹാ... നി എപ്പോ എത്തി...?” ഞാൻ ചോദിച്ചു.

“സാന്ദ്ര ഓടിവന്ന് ചേട്ടന് ആദ്യത്തെ നുള്ള് തന്നപ്പോഴേ ഞാൻ ഇവിടെ എത്തി. എന്തായാലും ചേട്ടന്റെ അന്തം വിട്ട് കുന്തം വിഴുങ്ങിയുള്ള ഇരുപ്പ് കാണാന്‍ നല്ല കോമഡി ആയിരുന്നു.” സനല്‍ പൊട്ടിച്ചിരിച്ചു.

“പോടാ അവിടുന്ന്.. ഒരു ദിവസം നീയും ഏതെങ്കിലും സാഹചര്യത്തിൽ അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ ഇരിക്കും, നോക്കിക്കോ.” അതും പറഞ്ഞ്‌ ഞാൻ മാളിലേക്ക് വിട്ടു. പുറകില്‍ നിന്നും സനല്‍ പൊട്ടിച്ചിരിക്കുന്നത് അല്പ ദൂരം വരെ എനിക്ക് കേട്ടു.

മാളിൽ എത്തിയതും എന്റെ പതിവ് കാര്യങ്ങൾ കഴിഞ്ഞ ഓഫീസിൽ ചെന്നിരുന്നു. കഴിഞ്ഞ രണ്ടു ദിവസം വിളിച്ചിരുന്നത് പോലെ ഇന്ന്‌ ദേവി വിളിക്കാത്തതിൽ നിരാശ തോന്നി.

അങ്ങോട്ട് വിളിക്കാന്‍ തോന്നിയെങ്കിലും വേണ്ടെന്ന് തീരുമാനിച്ചു. കഴിഞ്ഞ രാത്രി

💬 Comments

View all comments