Chapter Title : സാംസൻ 7 [Eros - God of Lust]
അല്‍പ്പം പോലും കുടിക്കേണ്ടി വന്നില്ല. ഞാൻ എഴുനേറ്റ് കുപ്പിയും ഗ്ളാസും എല്ലാം ടീപ്പോയിൽ എടുത്തു വച്ചു. ശേഷം ലൈറ്റ് എല്ലാം ഓഫാക്കി ഹാളില്‍ ഉണ്ടായിരുന്ന സോഫയിൽ കേറി ഞാൻ കിടന്നു. പൂര്‍ണ ചന്ദ്രൻ ഉദിച്ചു നിന്നത് കൊണ്ട് പ്രധാന വാതിലിന്‍റെ അടിയിലൂടെ വെളിച്ചം കടന്നു വന്ന് ഹാളില്‍ അത്യാവശ്യം വെളിച്ചം പരത്തി.
ഏറെനേരം കണ്ണുമടച്ച് കിടന്ന ശേഷമാണ് ചെറുതായി ഞാൻ മയങ്ങി തുടങ്ങിയത്. പക്ഷേ പെട്ടന്ന് കേട്ട നേരിയ കാല്‍ പെരുമറ്റം കാരണം ഞാൻ ഉണര്‍ന്നു.
കണ്ണ് തുറന്നു നോക്കിയപ്പോ സുമ മെല്ലെ നടന്നു വരുന്നത് കണ്ടു. അവൾ വന്ന് ലൈറ്റ് ഓണാക്കിയതും ഞാൻ കണ്ണുകൾ ഏറെകുറെ പൂര്‍ണമായി അടച്ച് ഉറങ്ങും പോലെ കിടന്നു.
പക്ഷേ കൺ പീലിക്കൾക്കിടയിലൂടെ എനിക്കവളെ കാണാനും കഴിഞ്ഞു. അവള്‍ നീങ്ങുന്നത് അനുസരിച്ച് ഞാനും വളരെ നേരിയ അളവില്‍ മാത്രം തല തിരിച്ച് നോട്ടം കൊണ്ട് അവളെ പിന്തുടര്‍ന്നു.
ആദ്യം അവൾ ഹാൾ ഒക്കെ ഒന്ന് വീക്ഷിച്ചു. എന്നിട്ട് നേരെ അടുക്കളയില്‍ ചെന്ന് ബ്രഷും മോപ്പും ചെറിയ ബക്കറ്റിൽ വെള്ളവും കൊണ്ട് വന്നിട്ട് എല്ലാം തൂത്തു തുടച്ച് വൃത്തിയാക്കി. ശേഷം അതിനെ തിരികെ കൊണ്ട് വച്ചിട്ട് അവള്‍ ചെന്ന് മൂന്ന് കട്ടിയുള്ള പുതപ്പും മൂന്ന് തലയിണയും കൊണ്ടുവന്നു.
“ചേട്ടാ...!!” സുമ നെല്‍സനെ കുലുക്കി വിളിച്ചു. എന്നാല്‍ അവനില്‍ നിന്നും അനക്കമൊന്നും ഉണ്ടായില്ല.
കുറെ നേരം അവള്‍ അവനെ ശക്തമായി കുലുക്കി നോക്കി. ഫലം ഉണ്ടായില്ല. ഒടുവില്‍ അവന്റെ തല ഉയർത്തി തലയിണ വച്ചു കൊടുത്തിട്ട് പുതപ്പും മൂടി കൊടുത്തു.
അടുത്ത് അവള്‍ ഗോപന്റെ
💬 Comments
View all comments