0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9K

വരുന്നിടത്ത് വച്ച് കാണാമെന്ന്‌ തീരുമാനിച്ച് ഞാൻ ചെന്ന് ബെഡ്ഡിൽ കിടന്നു. അതു മാത്രമേ എനിക്ക് ഓർമ്മയുള്ളു. എന്റെ കണ്ണുകൾ താനേ അടഞ്ഞ് ഞാൻ ഉറങ്ങിപ്പോയി.

എന്റെ മൊബൈൽ കരയുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണര്‍ന്നത്. സമയം രാത്രി മൂന്ന്‌ മണിയെന്ന് മൊബൈൽ കാണിച്ചുതന്നു.

ദേവിയുടെ കോൾ ആണെന്ന് കണ്ടതും ഞാൻ വെപ്രാളം പിടിച്ച് എഴുനേറ്റിരുന്നു. എന്നിട്ട് എന്റെ ഇരു വശത്തും ബെഡ്ഡിൽ ഞാൻ നോക്കി. ഇല്ല, ജൂലി ഇവിടെ ഇല്ല. എഴുനേറ്റ് ചെന്ന് ബാത്റൂം വാതിൽ തള്ളി തുറന്നു നോക്കി. അവിടെയും ജൂലി ഇല്ലായിരുന്നു.

വിഷമത്തോടെ എന്റെ നെറ്റി ഞാൻ ഉഴിഞ്ഞു. എന്റെ അടുത്ത് കിടക്കാന്‍ പോലും അറപ്പായി തുടങ്ങിയത്‌ കൊണ്ടാവും ഉറങ്ങാൻ പോലും ജൂലി റൂമിൽ വരാത്തത്.

ഞാൻ കരയുന്ന എന്റെ മൊബൈലിന്‍റെ കരച്ചില്‍ നിർത്തി കാതില്‍ വച്ചു.

“കഴിഞ്ഞ ദിവസം നീയും ജൂലിയും എന്താ സംസാരിച്ചത്...?ജൂലി നിന്നോട് വഴക്ക് കൂടിയോ...?” ഞാൻ വെപ്രാളത്തിൽ ചോദിച്ചു.

“ഞങ്ങൾ സംസാരിച്ചതൊന്നും ചേട്ടൻ അറിയേണ്ട.” ദേവി സാവധാനത്തില്‍ പറഞ്ഞു. “ഇനി ചേട്ടൻ എനിക്ക് കോളും മെസേജും ചെയ്യരുതെന്ന് പറയാനാ വിളിച്ചത്.” അവൾ നിസ്സാരമായി പറഞ്ഞു.

എനിക്ക് വന്ന കോപത്തെ വളരെ പ്രയാസപ്പെടാണ് ഞാൻ അടക്കിയത്. അതോടെ സങ്കടം എന്നില്‍ നിറഞ്ഞു. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

എനിക്ക് ജൂലിയോടുള്ള അത്രയും സ്നേഹം ദേവിയോടും എനിക്കുണ്ട്. ജൂലിയെ പ്രണയിക്കുന്നത് പോലെ ദേവിയോടും എനിക്ക് പ്രണയം ഉണ്ട്. ജൂലിയും വിനിലയും ഒഴികെ മറ്റാരോടും തോന്നിയിട്ടില്ലാത്ത അടുപ്പവും പ്രണയവും എനിക്ക് ദേവിയോടാണ് തോന്നിയത്.

സുമയും കാര്‍ത്തികയും യാമിറയും, പിന്നെ സാന്ദ്രയോട് പോലും തോന്നാത്ത

💬 Comments

View all comments