0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9K

തെറ്റ് തന്നെയാ, സമ്മതിച്ചു. പക്ഷെ നിന്നില്‍ നിന്നും ശരീര സുഖം കിട്ടാതെ വന്നപ്പോൾ ഞാൻ എന്തു ചെയ്യണമായിരുന്നു..? മുമ്പ് നി എന്റെ ശരീരത്തെ വെറുപ്പോടെ മാത്രം കണ്ടിരുന്ന സമയങ്ങളില്‍ ഞാൻ എന്താണ് ചെയ്യേണ്ടിയിരുന്നത്...? നല്ല പ്രായത്തില്‍ അതിസുന്ദരിയായ ഭാര്യയെ കിട്ടിയിട്ടും ശാരീരിക ബന്ധം നിഷേധിക്കപ്പെട്ടപ്പോൾ ഞാൻ എന്ത് ചെയ്യണമായിരുന്നു...?” പതിഞ്ഞ ശബ്ദത്തില്‍ ഞാൻ നിർവികാരനായി ചോദിച്ചു.

“എന്റെ അസുഖം കാരണമല്ലേ അങ്ങനെ എനിക്ക് ജീവിക്കേണ്ടി വന്നത്...!” ജൂലി വേദനയോടെ പറഞ്ഞു. “എല്ലാം അറിഞ്ഞു കൊണ്ട്‌ ചേട്ടൻ എന്നെ കുറ്റപ്പെടുത്തുകയാണോ?” അവൾ സങ്കടപ്പെട്ടു.

“ഇപ്പോഴും നിനക്ക് അസുഖം മാറിയിട്ടില്ല, ജൂലി. പക്ഷേ കഴിഞ്ഞ കുറച്ച് ദിവസമായി മാത്രം നി എന്നോട് എങ്ങനെയാ അഡ്ജസ്റ്റ് ചെയ്തത്. നിന്റെ അസുഖത്തെ ട്രിഗർ ചെയ്യാതെ നി ചിന്തിച്ച് നിനക്ക് കഴിയുന്ന വിധം സെക്സിൽ ഏര്‍പ്പെട്ടില്ലേ..? ഇതൊക്കെ ആദ്യമെ നിനക്ക് ആവാമായിരുന്നല്ലോ...!! പക്ഷേ അന്നൊന്നും എന്നെ കുറിച്ച് നി ചിന്തിച്ചില്ല. ഞാൻ തെറ്റായ വഴിയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയപ്പോൾ മാത്രമല്ലേ നി എന്നെ കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയത്‌.....?!” നിർവികാരനായി തന്നെ ഞാൻ കാര്യങ്ങൾ പറഞ്ഞു.

അതിന്‌ മറുപടിയായി തേങ്ങൽ മാത്രമാണ് കേട്ടത്.

“എല്ലാം നിന്റെ കുറ്റം ആണെന്ന് ഞാൻ പറയുന്നില്ല, ജൂലി. ഏറിയ തെറ്റുകൾ എന്റെ ഭാഗത്ത് നിന്നാണ്‌ സംഭവിച്ചത്. ഞാൻ തന്നെയാണ് നിന്നോട് ദ്രോഹം ചെയ്തത്... സാന്ദ്രയോട് തെറ്റ് ചെയ്തതും ഞാൻ തന്നെയാണ്. ദേവിയെ വശീകരിച്ചത് ഞാൻ തന്നെയാണ്. യാമിറ ചേച്ചിയുടെ കാര്യത്തിൽ മുന്‍കൈ എടുത്തതും ഞാൻ തന്നെയാണ്. “ ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ഞാൻ ചെറുതായി കിതച്ചു.

എന്നിട്ട് ഞാൻ തുടർന്നു, “സ്ത്രീയില്‍

💬 Comments

View all comments