0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9K

ഞാൻ അറിഞ്ഞു. ഞാൻ വേഗം തോര്‍ത്ത് എടുത്തുകൊണ്ട് ബാത്റൂമിൽ കേറി വാതിൽ അടച്ചു.

ഒരു മണിക്കൂറോളം ഷവറിന് താഴെ ഞാൻ നിന്നു. അവസാനം ആശങ്കയോടെ ജൂലി വാതിലിൽ തട്ടി വിളിക്കുന്നത് കേട്ടാണ് ഞാൻ സോപ്പ് തേച്ച് കുളി പൂര്‍ത്തിയാക്കിയ ശേഷം പുറത്തു വന്നത്‌.

ബെഡ്ഡിൽ വിഷമിച്ചിരിക്കുന്ന ജൂലിയുടെ മുഖത്ത് നോക്കാതെ ഞാൻ ലുങ്കിയും ഒരു ഷർട്ടും എടുത്തിട്ടു. ഷഡ്ഡി ഇടാനും മറന്നില്ല.

“ചേട്ടാ...!!”

അവളെ നോക്കാതെ ഞാൻ നേരേ ഹാളിലേക്ക് നടക്കാൻ തുടങ്ങിയതും ജൂലി എഴുനേറ്റ് പിന്നാലെ വന്നു.

നടന്ന് അമ്മായിയുടെ മുന്നില്‍ ചെന്നു നിന്നതും അമ്മായിയും സാന്ദ്രയും എഴുനേറ്റ് ആശങ്കയോടെ എന്നെ നോക്കി.

“സാന്ദ്രയോട് ഞാൻ തെറ്റാണ് ചെയ്തത്. ഞാനാണ് അവളോട് ഓരോന്ന് ചെയ്ത് അവളെ എന്നിലേക്ക് അടുപ്പിച്ചത്. എന്നെ വിശ്വസിച്ച നിങ്ങൾ എല്ലാവരോടും വിശ്വാസ വഞ്ചനയാണ് ഞാൻ കാണിച്ചത്. സംഭവിച്ചു പോയ കാര്യങ്ങളെ തിരികെ എടുക്കാൻ എനിക്ക് കഴിയില്ല, അതുകൊണ്ട്‌ പരിഹാരമായി എന്താണ്‌ ചെയ്യേണ്ടത്‌ എന്നും എനിക്ക് അറിയില്ല. പക്ഷേ ഇനി ഒരിക്കലും ഞാൻ കാരണം നിസാര ബുദ്ധിമുട്ടുകൾ പോലും നിങ്ങളുടെ ഇളയ മകള്‍ക്ക് ഉണ്ടാവില്ല എന്ന ഉറപ്പ് മാത്രമേ എനിക്ക് തരാന്‍ കഴിയൂ. എന്റെ നിഴല്‍ പോലും അവളുടെ ദേഹത്ത് വീഴാതെ ഞാൻ ശ്രദ്ധിച്ചോളാം.”

അത്രയും പറഞ്ഞിട്ട് സ്തംഭിച്ചു നില്‍ക്കുന്ന ജൂലിയും സാന്ദ്രയും അമ്മായി എന്നിവരെ അവരുടെ പാട്ടിന്‌ വിട്ടിട്ട് ഞാൻ വേഗം തിരിഞ്ഞ് റൂമിലേക്ക് നടന്നു.

റൂമിൽ ബെഡ്ഡിൽ കേറി ഞാൻ കമിഴ്ന്നു കിടന്ന ശേഷമാണ് എന്റെ ശരീരത്തിന്റെ വിറയൽ കുറഞ്ഞു വന്നത്. ഹൃദയം പതിയെ ശാന്തമായ നിലയിലേക്ക് മടങ്ങുന്നത് അറിഞ്ഞു.

💬 Comments

View all comments