Chapter Title : സാംസൻ 9 [Eros - God of Lust]
സ്നേഹം കൂടുകയാണ് ചെയ്യുന്നത്. നീയായിട്ട് ഈ ബന്ധം വേണ്ടെന്ന് പറയും വരെ സാഹചര്യം കിട്ടുമ്പോൾ ഒക്കെ ഞാൻ ഇങ്ങോട്ട് വരും.”
അങ്ങനെ പറഞ്ഞപ്പോൾ മാത്രമാണ് അവളുടെ മുഖത്ത് ഉണ്ടായിരുന്ന ടെൻഷൻ മാറിയത്.
“ഞാനായിട്ട് ചേട്ടനെ വേണ്ടന്ന് പറയില്ല. അതുകൊണ്ട് ചേട്ടന് എന്നില്‍ നിന്നും രക്ഷപ്പെടാനും കഴിയില്ല.” പറഞ്ഞിട്ട് അവള്‍ കുസൃതിയോടെ ചിരിച്ചു.
ഞാൻ പുഞ്ചിരിക്കുക മാത്രം ചെയ്തു. കളി കഴിഞ്ഞ രാത്രി സുമ എന്നോട് ഇങ്ങനെയാണ് പറഞ്ഞത്. യാമിറ ചേച്ചിയും എന്നെ എപ്പോഴും വേണമെന്ന പറഞ്ഞത്. പക്ഷേ അധികം വൈകാതെ തന്നെ അവരൊക്കെ എന്നെ വേണ്ടന്ന് വച്ചു. കാര്‍ത്തികയും എന്തൊക്കെയോ പറഞ്ഞതാണ്.. അവളും എന്നെ ഒഴിവാക്കി. ആരൊക്കെ പോയാലും എന്റെ കൂടെ വിനില എപ്പോഴും ഉണ്ടാവും എന്നാണ് കരുതിയത്... പക്ഷേ എന്റെ സ്നേഹത്തിനും ഇഷ്ടത്തിനും മുന്നില്‍ അവള്‍ക്ക് എന്നെ വേണ്ടെന്ന് വയ്ക്കാൻ കഴിയാത്തത് കൊണ്ടാണ് വിനില എന്റെ പിടിയില്‍ നിന്നും കര കയറാന്‍ കഴിയാതെ എനിക്കുവേണ്ടി എല്ലാം സമ്മതിച്ച് കൊണ്ടിരുന്നത്... അവസാനം കാര്യം മനസ്സിലാക്കി ഞാനായിട്ട് തന്നെ അവളെ എന്നില്‍നിന്നും മോചിപ്പിച്ചു.
വിനിലയെ ഓർക്കുമ്പോൾ എല്ലാം എന്റെ മനസ്സ് നീറി പുകഞ്ഞു.
അതുകൊണ്ട് ദേവിയുടെ ഈ പറച്ചിലിന് എത്ര ദിവസത്തെ ആയുസ് ഉണ്ടെന്ന് കണ്ടുതന്നെ അറിയണം. ദേവിയും എന്നെ വിട്ട് പോകും എന്ന് ഞാൻ സംശയിച്ചു.
“എന്തേ, വിനില ചേച്ചി വിട്ടു പോയത് പോലെ ഞാനും പോകും എന്നാണോ ചിന്തിക്കുന്നത്...?”
അപ്രതീക്ഷിതമായുള്ള അവളുടെ ചോദ്യം കേട്ട് ഞാൻ ഞെട്ടി. ഇക്കാര്യം പോലും വിനില ദേവിയോട് പറഞ്ഞോ...?! എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
“വിനിലേച്ചി എല്ലാം പറഞ്ഞു, കേട്ടോ.” അവൾ
💬 Comments
View all comments