0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9.1K

ഞാൻ ചോദിച്ചു, “ഞാൻ കാരണമാണ് നിനക്ക് വിവാഹം വേണ്ടെന്ന് നി തീരുമാനിച്ച കാര്യം നിന്റെ അമ്മയും ചേച്ചിയും അറിയില്ല എന്ന് കരുതിയോ...?”

അതോടെ അവളുടെ കരച്ചില്‍ കൂടി. എന്റെ മുതുകിൽ അവള്‍ മുഖം അമർത്തി ഏങ്ങലടിച്ചു.

ഞാൻ പിന്നേ വായ് തുറന്നില്ല. മിണ്ടാതെ റോഡില്‍ നോക്കി ഓടിച്ചു. വീട്ടിന് അടുത്ത് എത്തിയതും സാന്ദ്ര മുഖം നല്ലോണം തുടച്ച് നേരെ ഇരുന്നു.

വണ്ടി കൊണ്ട്‌ നിര്‍ത്തിയതും അവള്‍ ഇറങ്ങി എനിക്കുവേണ്ടി നിന്നു. എനിക്ക് ആശ്ചര്യം തോന്നി. ഞാന്‍ ബൈക്കില്‍ നിന്നിറങ്ങിയതും എന്റെ ഒപ്പം അവള്‍ നടന്നുവന്നു.

വീട്ടില്‍ കയറിയതും , സ്കൂളിൽ പോകാൻ റെഡിയായി ഇരിക്കുന്ന അമ്മായിയെ കണ്ടു ഞാൻ സമയം നോക്കി. സാന്ദ്ര അവളുടെ അമ്മയോട് എന്തൊക്കെയോ ടൂറിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടു.

സമയം 4:40 ആണെന്ന് മൊബൈലില്‍ കണ്ടു. അഞ്ച് മണിക്ക് പോണം എന്നാണ് അമ്മായി പറഞ്ഞിരുന്നത്.

“മോന്‍ വേഗം ഫ്രഷായി വന്ന് ചായ കുടിക്ക്. എന്നിട്ട് എന്നെ കൊണ്ട്‌ വിട്ടാല്‍ മതി.” അമ്മായി എന്നോട് പറഞ്ഞു.

“ചെറിയ തീയില്‍ ചായ തിളച്ചു കൊണ്ടിരിക്കുവ.. ചേട്ടന്‍ മുഖം കഴുകി വരൂ. ഞാൻ ചായ കൊണ്ടുവരാം.” പറഞ്ഞിട്ട് ജൂലി നേരെ അടുക്കളയില്‍ പോയി.

ഞാൻ ബാത്റൂമിൽ കേറി തിരികെ വന്നപ്പോൾ ജൂലി ചായയുമായി വന്നു. അതിനെ ഞാൻ വെപ്രാളപ്പെട്ട് കുടിക്കാന്‍ തുടങ്ങി.

“ഇരുന്ന് പതിയെ കുടിക്ക് ചേട്ടാ, ഇനിയും സമയമുണ്ട്.” ജൂലി ചിരിച്ചു. “പിന്നേ ചേട്ടൻ സുമയെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരാൻ അങ്ങോട്ട് പോകേണ്ട, കേട്ടോ.”

“എന്തുപറ്റി...?” സംശയത്തോടെ ഞാൻ ചോദിച്ചു.

“ഇന്നലെ ഉച്ചക്ക് സുമയുടെ അമ്മയ്ക്ക്

💬 Comments

View all comments