0%

Chapter Title : സാംസൻ 9 [Eros - God of Lust]

Author : Erosgol Read All Parts 9.2K

അവള്‍ ബാത്റൂമിൽ കേറി.

കുറെ കഴിഞ്ഞ് ജൂലി പുറത്ത്‌ വന്നിട്ട് ബെഡ്ഡിൽ കേറി എന്നെ കെട്ടിപിടിച്ചു കൊണ്ട്‌ വിറച്ചു കിടന്നതും ഞാൻ ചിരിച്ചു.

“എടി കള്ളി, തണുത്തിട്ടും പുതപ്പ് മൂടാതെ കിടക്കുന്നോ..?”

“സ്വയം മൂടാൻ ഭയങ്കര മടി..” ജൂലി ചിരിച്ചു.

“അത് വെറും നുണ...” ഞാൻ അവള്‍ക്ക് കവിളിൽ നുള്ള് കൊടുത്തു. ഉടനെ ജൂലി കുസൃതിയോടെ ചിരിച്ചു.

“ചേട്ടൻ എനിക്ക് മൂടി തരുമെന്ന് അറിയാം. അതാണ്‌ എനിക്ക് ഇഷ്ടം. അതാണ് എനിക്ക് വേണ്ടത്. ഞാൻ സത്യം പറഞ്ഞാല്‍ ചേട്ടൻ കളിയാക്കും.. അതുകൊണ്ട ഞാൻ ഇത്രനാളും പറയാത്തത്.” പറഞ്ഞിട്ട് അവൾ എന്റെ ശരീരത്തോട് ഒട്ടി കിടന്നു.

“കള്ളിപ്പെണ്ണ്...!!” ചിരിച്ചു കൊണ്ട്‌ ഞാൻ അവള്‍ക്ക് മൂടി കൊടുത്തതും അവളുടെ കണ്ണുകൾ അടഞ്ഞു പോയി. “നിന്റെ ഇഷ്ട്ടം എന്താണെന്ന് നി പറയാതെ തന്നെ എനിക്ക് അറിയാമായിരുന്നു.” ഞാൻ പറഞ്ഞത് കേട്ടത് പോലെ ജൂലിയുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു.

ലൈറ്റ് ഓഫാക്കാൻ എനിക്ക് തോന്നിയില്ല. അര മണിക്കൂറോളം ഞാൻ അവളുടെ ആ പുഞ്ചിരി മാറാത്ത മുഖത്തിനെ തന്നെ ചെരിഞ്ഞു കിടന്ന് നോക്കുകയായിരുന്നു.

ആ കളങ്കം ഇല്ലാത്ത മുഖത്ത് നിന്നും കണ്ണുകൾ മാറ്റാൻ എനിക്ക് കഴിഞ്ഞില്ല. ഒരുപാട്‌ സമയം പിന്നെയും കൊഴിഞ്ഞു നീങ്ങി. അവസാനം എന്റെ കണ്ണുകൾ പതിയെ അടഞ്ഞു. ഞാൻ ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്നു.

ഏതോ സ്വപ്നം കാണാന്‍ ഞാൻ തുടങ്ങി. പക്ഷേ അന്നേരമാണ് എന്റെ പുറകില്‍ ആരോ കിടന്ന ശേഷം എന്നെ കെട്ടിപിടിച്ചത്.

ഉടനെ ഞാൻ ഞെട്ടി ഉണര്‍ന്നു.

“ചേട്ടൻ ഉറങ്ങിയില്ലേ...?” പിന്നില്‍ നിന്നും സാന്ദ്രയുടെ പതിഞ്ഞ ശബ്ദം കേട്ടു.

വെപ്രാളം

💬 Comments

View all comments