സാഫല്യം [FF]
📝 Ongoing
👁 116962 views ❤ 161 likes 💬 5 comments
സാഫല്യം
Safallyam | Author : FF
ഓഫീസിൽ നിന്നും ഇറങ്ങി ബസ്സിൽ കയറിയപ്പോൾ മുതൽ മൊബൈൽ ഫോൺ കുറേ നേരമായി ബേഗിനകത്ത് കിടന്നടിക്കുന്നു, സോനുവായിരിക്കും എന്നതിനാൽ എടുത്തില്ല. വീണ്ടും വീണ്ടും അടിക്കുന്നല്ലോ? ഈ പെൺകുട്ടിക്കിതെന്ത് പറ്റി? ബേഗ് തുറന്ന് ഫോൺ എടുത്ത് നോക്കി. സോനുവല്ല, ഒരു പരിചയവുമില്ലാത്തൊരു നമ്പറാണല്ലോ? ഹാ ആരായാലും എടുക്കണ്ട. പരിചയമില്ലാത്ത നമ്പറുകൾ അപകടകാരികളാണെന്നറിയാം. ആദ്യം റോങ് നമ്പർ പിന്നെ പഞ്ചാര വർത്തമാനം തുടങ്ങും.
ഫ്ലാറ്റിലേക്ക് ചെന്നു കയറിയപ്പോൾ സോനു പഠിക്കുന്നത് യൂകേജിയിലാണെങ്കിലും അവൾക്ക് നമ്പർ ഡയൽ ചെയ്യാനെല്ലാം അറിയാം. പൊള്ളാച്ചിയിൽ നിന്നും കുടിയേറിയതിനാൽ കൊച്ചി നഗരത്തിൽ എനിക്ക് വളരെ കുറഞ്ഞ പരിചയക്കാരേ ഉള്ളൂ.
ഹായ് മമ്മീ സോനു ഓടി വന്നു, പുറകെ തൊട്ടടുത്ത ഫ്ലാറ്റിലെ മല്ലിക ചേച്ചിയും. കുട്ടികളില്ലാത്ത അവരെ
നെബറായി കിട്ടിയതിനാൽ സോനുവിനെ എന്നേക്കാളും നന്നായി അവരാണ് നോക്കുന്നത്, സ്കൂൾ വിട്ടെത്തിയാൽ അവൾടെ കാര്യങ്ങളെല്ലാം മല്ലികേച്ചി നോക്കും. ഈ ജോലിയോടൊപ്പം എനിക്കതും വലിയൊരു ആശ്വാസമായി തോന്നി.
മമ്മീ ഒരങ്കിള് വിളിച്ചിരുന്നു, ദുബായിൽ നിന്നാണ്. ആരാ മല്ലികേച്ചീം പേരൊന്നും പറഞ്ഞില്ല, മിന്നു എപ്പോളാ വരികയെന്നു ചോദിച്ചു. അതാരാന്ന് ഞാൻ ചോദിച്ചപ്പോൾ, സോറി, എന്നു പറഞ്ഞ് കട്ട് ചെയ്തു. സൈനബയ്ക്ക് അങ്ങിനെ ഒരു പേരുണ്ടല്ലേ? സോനു പറഞ്ഞപ്പോളാ അറിഞ്ഞത്. അത് ചെറുപ്പത്തിൽ വീട്ടിൽ വിളി
💬 Comments
View all comments