0%

Chapter Title : സാരംഗ്കോടിൽ സകുടുംബം 2 [അപരൻ]

Author : aparan Read All Parts 4.9K
ഒരു ചെറിയ സ്വാമിയെ ഞങ്ങളുടെ അടുത്താക്കിയിട്ട് പോയി. " വന്ദനം... എൻ പേര് വിനായകൻ. നിങ്ങളുടെ ഗൈഡ് ആണ്. നാൻ തമിൾ... മലയാളവും അറിയും..." പിന്നീട് വിനായകസ്വാമിയാണ് കാര്യങ്ങൾ പറഞ്ഞത്... യഥാർത്ഥത്തിൽ ഈ ക്ഷേത്രത്തിലല്ല ഞങ്ങളുടെ പരിഹാരപൂജ ചെയ്യേണ്ടത്. ഇവിടെ നിന്നും പത്തു കിലോമീറ്ററകലെ കാടിനുള്ളിൽ ഒരു ക്ഷേത്രമുണ്ട്. ശ്യാമവാർത്താളീ ദേവിയുടെ... അവിടെയാണ് പൂജ. ഒരാഴ്ച ക്ഷേത്രത്തിൽ താമസിച്ചു പൂജ ചെയ്യണം. വിനായക സ്വാമി ആ ക്ഷേത്രത്തിലെ അനുയായി ആണ്.
" പിന്നെ ചില കാര്യങ്ങളും നിബന്ധനകളുമുണ്ട്. അതൊക്കെ അവിടെയെത്തിയിട്ട്..." അപ്പോൾ തന്നെ ഹോട്ടലിൽ നിന്നും വേണ്ട ഡ്രസ്സുകളൊക്കെയെടുത്ത് വിനായകസ്വാമിയുടെ ഒപ്പം പുറപ്പെട്ടു. ട്രക്കിലായിരുന്നു യാത്ര. വഴി പകുതിദൂരം പിന്നിട്ടതോടു കൂടി ടാർ ചെയ്ത റോഡു വിട്ടു ചെറിയ വനത്തിലൂടെ ആയി യാത്ര. പക്ഷേ സ്വാമി പറഞ്ഞതു പോലെ പത്തു കിലോമീറ്ററൊന്നുമല്ല, ഒരു പതിനഞ്ചു കിലോമീറ്ററെങ്കിലും വനത്തിലൂടെ സഞ്ചരിച്ചു കാണണം. ഒടുവിൽ ക്ഷേത്രത്തിലെത്തി. കാടിനു നടുവിൽ ഒരു വലിയ മതിൽക്കെട്ട്. ചെറിയോരു ആശങ്ക എല്ലാവരിലും ഉണ്ടായി. അടച്ചിട്ട ക്ഷേത്രമതിലിലെ കവാടത്തിൽ വിനായകസ്വാമി മുട്ടി. വാതിൽ തുറക്കപ്പെട്ടു. എല്ലാവരും അകത്തു കയറിയപ്പോൾ വാതിലടഞ്ഞു. ആശങ്ക ചെറിയ ഭയമായി മാറി. പക്ഷേ അതു മനസ്സിലാക്കിയതു പോലെ വിനായകസ്വാമി പറഞ്ഞു, " പേടിക്കേണ്ടാ. നിങ്ങൾ നടത്താൻ പോകുന്ന പൂജാദികർമ്മങ്ങൾ അതീവരഹസ്യ സ്വഭാവമുള്ളതാണ്. ഒരു സമയം ഒരു കുടുംബത്തിനു മാത്രമേ പ്രവേശനമുള്ളൂ. മറ്റാരും വരാതിരിക്കാൻ മതിലടച്ച് ഇടും..." സാധാരണ നാട്ടുമ്പുറങ്ങളിൽ കാണുന്നതു പോലെ ഒരു ചെറിയ ക്ഷേത്രം. അല്പം മാറി ഒരു കൽമണ്ഡപം. പിന്നെ ഒരു ഒറ്റമുറി കെട്ടിടം. അവിടെ നിന്നും കുറച്ചകലെയായി

💬 Comments

View all comments