Chapter Title : സാരംഗ്കോടിൽ സകുടുംബം [അപരൻ]
വേണമെങ്കിലും മുടക്കാം..." അഛൻ പറഞ്ഞു.
" പണത്തിലല്ല കാര്യം. മനസ്സാണ്..."
" സ്വാമിൻ പറഞ്ഞാലും. എന്താണെങ്കിലും ചെയ്യാം..."
" ഒരു ഒറ്റ പരിഹാരക്രിയ മാത്രമേയുള്ളൂ. അത് എല്ലാവരെക്കൊണ്ടും കഴിയില്ല..."
" ഞങ്ങളൊരുക്കമാണ് സ്വാമിൻ..."
" ശരി... മാർഗ്ഗം നോം നിർദ്ദേശിക്കാം. ബാക്കിയെല്ലാം നിങ്ങളുടെ മനസ്സൊരുക്കം പോലെ ഭവിക്കും..."
" പറയൂ സ്വാമിജീ "
" പരിഹാരം ഇവിടല്ല. അങ്ങ് നേപ്പാളിൽ... സാരംഗ്കോട്ടിൽ... വാർത്താളി ദേവിയുടെ സന്നിധിയിൽ... ദിവസങ്ങൾ കഴിച്ചു കൂട്ടേണ്ടി വരും..."
" ഞങ്ങളൊരുക്കമാണ് സ്വാമിജീ..."
" ശരി. എങ്കിൽ നല്ലത്. ഈ മാസം തന്നെയായാൽ ഏറെ നന്ന്. കുംഭമാസത്തിൽ ദേവിക്ക് ശക്തി കൂടിയിരിക്കും. ഞാൻ ഒരു സന്ദേശം തന്നു വിടാം. അത് സാരംഗ്ഘോട്ടിലെ ബേഹരിദേവിയുടെ ക്ഷേത്രത്തിലെ മഹാപൂജാരിയെ ഏല്പിക്കുക. പിന്നീടുള്ള നിർദ്ദേശങ്ങളെല്ലാം അവിടെ നിന്നു തരും. എല്ലാവരും ഒരുമിച്ചു വേണം പോകാൻ. ആരും വിട്ടു നിൽക്കാൻ പാടില്ല..."
അങ്ങനെയാണ് ഞങ്ങൾ ഇവിടെ സാരംഗ്കോട്ടിലെത്തുന്നത്.
ഹോട്ടലിൽ നേരത്തെ റൂമുകൾ ബുക്ക് ചെയ്തിരുന്നതിനാൽ ബുദ്ധിമുട്ടുണ്ടായില്ല. വൈകിട്ട് കുളിച്ച് ക്ഷേത്രത്തിലെത്തി തൊഴുതു.
മഹാപൂജാരിയെ കണ്ട് സ്വാമിജി തന്ന കത്തേൽപ്പിച്ചു. വായിച്ചു നോക്കിയിട്ട് പിറ്റേന്ന് കാലത്തു ചെല്ലാൻ പറഞ്ഞു.
പിറ്റേന്ന് പൂജയ്ക്കു ശേഷം മഹാപൂജാരിയെ കണ്ടു. അദ്ദേഹം അടുത്തു നിന്ന ഒരു ചെറിയ സ്വാമിയെ ഞങ്ങളുടെ അടുത്താക്കിയിട്ട് പോയി.
" വന്ദനം... എൻ പേര് വിനായകൻ. നിങ്ങളുടെ ഗൈഡ് ആണ്. നാൻ തമിൾ... മലയാളവും അറിയും..."
പിന്നീട് വിനായകസ്വാമിയാണ് കാര്യങ്ങൾ പറഞ്ഞത്...
യഥാർത്ഥത്തിൽ ഈ ക്ഷേത്രത്തിലല്ല ഞങ്ങളുടെ പരിഹാരപൂജ ചെയ്യേണ്ടത്. ഇവിടെ നിന്നും പത്തു കിലോമീറ്ററകലെ കാടിനുള്ളിൽ ഒരു ക്ഷേത്രമുണ്ട്. ശ്യാമവാർത്താളീ ദേവിയുടെ... അവിടെയാണ് പൂജ. ഒരാഴ്ച ക്ഷേത്രത്തിൽ താമസിച്ചു പൂജ ചെയ്യണം. വിനായക സ്വാമി ആ ക്ഷേത്രത്തിലെ അനുയായി ആണ്.
" പിന്നെ ചില കാര്യങ്ങളും നിബന്ധനകളുമുണ്ട്. അതൊക്കെ അവിടെയെത്തിയിട്ട്..."
അപ്പോൾ തന്നെ ഹോട്ടലിൽ നിന്നും വേണ്ട ഡ്രസ്സുകളൊക്കെയെടുത്ത് വിനായകസ്വാമിയുടെ ഒപ്പം പുറപ്പെട്ടു.
ട്രക്കിലായിരുന്നു യാത്ര. വഴി പകുതിദൂരം പിന്നിട്ടതോടു കൂടി ടാർ ചെയ്ത റോഡു വിട്ടു ചെറിയ വനത്തിലൂടെ ആയി യാത്ര. പക്ഷേ സ്വാമി പറഞ്ഞതു പോലെ പത്തു കിലോമീറ്ററൊന്നുമല്ല, ഒരു പതിനഞ്ചു കിലോമീറ്ററെങ്കിലും വനത്തിലൂടെ സഞ്ചരിച്ചു കാണണം.
ഒടുവിൽ ക്ഷേത്രത്തിലെത്തി. കാടിനു നടുവിൽ ഒരു വലിയ മതിൽക്കെട്ട്. ചെറിയോരു ആശങ്ക എല്ലാവരിലും ഉണ്ടായി.
അടച്ചിട്ട ക്ഷേത്രമതിലിലെ കവാടത്തിൽ വിനായകസ്വാമി മുട്ടി. വാതിൽ തുറക്കപ്പെട്ടു.
എല്ലാവരും അകത്തു കയറിയപ്പോൾ വാതിലടഞ്ഞു.
ആശങ്ക ചെറിയ
💬 Comments
View all comments