Chapter Title : സാറയുടെ മകന്‍ [Smitha]
“ദീപക്ക് എന്നാ മോശമാണോ?”
സാറ ചിരിച്ചുകൊണ്ട് ചോദിച്ചു.
“അത് നാച്ചുറല്‍ ആയി എനിക്ക് അങ്ങനെയേ തോന്നൂ...എന്‍റെ മോനല്ലേ അവന്‍!”
“ബെന്നിയ്ക്ക് ആറടി പൊക്കം ഉണ്ടല്ലേ?”
ബെന്നിയില്‍ നിന്നും കണ്ണുകള്‍ മാറ്റാതെ മീര ചോദിച്ചു.
“ആറടീം കഴിഞ്ഞ് ഇച്ചിരികൂടി ഉണ്ട്...”
സാറ പറഞ്ഞു.
“ദീപക്കും മോനും പൊക്കത്തിന്റെ കാര്യത്തില്‍ ഏതാണ്ട് സെയിമല്ലേ?”
“ബെന്നീടെ അത്രേം ഇല്ലെടീ...അല്‍പ്പം കൊറവാ...”
“അതിനിപ്പം എന്നാ?”
സാറ മീരയോട് ചോദിച്ചു.
“ബെന്നിയ്ക്ക് ഗേള്‍ഫ്രണ്ട് ഉണ്ടോടീ? നിന്നോട് വല്ലതും പറഞ്ഞോ?”
മീര പുഞ്ചിരിയോടെ ചോദിച്ചു.
സാറ അല്‍പ്പം നാണത്തോടെ മീരയെ നോക്കി.
“ഞാന്‍ നെനക്ക് ബോയ് ഫ്രണ്ട് ഉണ്ടോന്നല്ല ചോദിച്ചേ, ഇങ്ങനെ നാണിക്കാന്‍...”
മീര ചിരിച്ചു.
“നിന്‍റെ മോന് ഗേള്‍ ഫ്രണ്ട് ഉണ്ടോന്നാ...”
“ഇല്ലാന്നാ തോന്നുന്നേ മീരാ...എന്നോട് പറഞ്ഞിട്ടില്ല...കോളേജില്‍ എന്തേലും ഉണ്ടേല്‍ എന്നോട് എപ്പഴും പറയുന്നതാ...ഗേള്‍ ഫ്രണ്ട് ഉണ്ടേല്‍ അത് പറയേണ്ടതല്ലേ?”
“എന്ന് നിര്‍ബന്ധം ഒന്നും ഇല്ലടീ,”
മീര പറഞ്ഞു.
“പിള്ളേര് ചെലപ്പം ആ കാര്യം മാത്രം ഒളിച്ചുവെക്കും. ആണായാലും പെണ്ണായാലും... അതിപ്പം നമ്മള് അമ്മമാര് പിള്ളേരോട് എന്തോരെ കമ്പനി ആണെന്ന് പറഞ്ഞാലും ഇക്കാര്യം വരുമ്പം അവമ്മാര് പിമ്പോട്ടു പോകും...”
“പ്രശ്നം ഒന്നും ഇല്ല...”
സാറാ പറഞ്ഞു.
“ബോയ് ഫ്രണ്ടും ഗേള്‍ ഫ്രണ്ടും ഒക്കെ കോളേജില്‍ പഠിക്കുമ്പം ഒന്നും അത്ര വലിയ കാര്യമൊന്നും അല്ലല്ലോ ...സീരിയസ് ആകാതിരുന്നാ മതി..ഇനി സീരിയസ് ആയ റിലേഷന്‍ വല്ലതും ആണേല്‍ , കൊള്ളാവുന്ന, നല്ല നേച്ചര്‍ ഉള്ള ഒരു കുട്ടിയായാ മതിയാരുന്നു...”
സാറ ഒന്ന് നിശ്വസിച്ചു. ഹോസ്റ്റലിലാണ് ബെന്നിയും ദീപക്കും. മധ്യവേനലവധിക്കാലത്ത് എപ്പോഴും വീട്ടിലായിരിക്കും ഇരുവരും. ആ സമയമൊക്കെ സാറയും
💬 Comments
View all comments