0%

Chapter Title : സാറയുടെ പ്രയാണം 2

Author : Mandhan Raja Read All Parts 1.2K

സാറ ഊന്നും വിളമ്പി തിരികെ കടയില്‍ എത്തി അജിത്തിനോട് പറഞ്ഞു സാറ : അജിമോനെ ചോറെടുത്ത് വെച്ചിട്ടുണ്ട് ..ഇപ്പൊ തിരക്കില്ലല്ലോ പോയി ഊണ് കഴിച്ചു വാ അജിത്ത് അപ്പോളും ഒന്നും മിണ്ടിയില്ല .അവന്‍ കമ്പ്യൂട്ടറില്‍ എന്തോ പണിതു കൊണ്ടിരുന്നു അല്‍പ സമയം കഴിഞ്ഞിട്ടും അജിത്തിനെ കാണാത്ത സാറ സെന്ററില്‍ പോയി നോക്കി ,അവിടുത്തെ ഡോര്‍ അടഞ്ഞു കിടക്കുകയായിരുന്നു , സാറ വീട്ടിലേക്കുള്ള പിന്‍ വാതില്‍ വഴി പോകാന്‍ തുടങ്ങിയപ്പോള്‍ അജിത്ത് മുന്‍ വശം വഴി അവന്റെ സെന്റരിലേക്ക് പോയി , അവന്‍ സാറയെ ഒന്ന് നോക്കി പോലുമില്ല .സാറക്ക് അതി വിഷമമായി . അവള്‍ ഊണ് കഴിക്കാന്‍ പോയില്ല വൈകിട്ട് സാധാരണ അഞ്ചര ആകുമ്പോള്‍ സാറ കട അടച്ചു വീട്ടിലേക്കു പോകും പണിയൊക്കെ തീര്‍ക്കാന്‍ .അജിത്ത് വര്‍ക്ക് പെന്റിംഗ് ഉണ്ടെങ്കില്‍ അതും തീര്‍ത്തു ഏഴു മണിയോടെ കട അടച്ചു വീട്ടിലെത്തും ,അതിനിടെ ബുക്ക്‌ ഷോപ്പില്‍ ആരെങ്കിലും വന്നാല്‍ അജിത്ത് അവിടെയും നോക്കി കൊള്ളും .ഏഴു മണി കഴിഞ്ഞാല്‍ പിന്നെ ആളില്ല ,പിന്നെ ആരെങ്കിലും വല്ല ചാര്‍ട്ട് പേപ്പറോ ലെട്ജരോ മറ്റോ വങ്ങ വന്നാല്‍ ആയി , അത് അവര്‍ വീട്ടില്‍ വന്നു വിളിച്ചു കൊള്ളും അപ്പോള്‍ അജിത്ത് പോയാല്‍ മതി .അഞ്ചര കഴിഞ്ഞാല്‍ സാറ കടയിലേക്ക് പോകാറില്ല അന്ന് സാറ വീട്ടില്‍ വന്നു കുറച്ചു നേരം എന്തൊക്കെയോ ആലോചിച്ചിരുന്നു .അവള്‍ക്കൊന്നും ചെയ്യാന്‍ താത്പര്യം ഉണ്ടായിരുന്നില്ല . നാളെ ബോബിയും മറ്റും വന്നാല്‍ പിന്നെ ഒന്നിനും നേരം കിട്ടില്ല .കുഞ്ഞിനെ കളിപ്പീരും മറ്റുമായി സമയം പോകും .അവള്‍ റൂമില്‍

💬 Comments

View all comments