Chapter Title : സാവിത്രിയും ഉണ്ണിയും 1 [Adam]
കൈമാറിയ പാരമ്പര്യത്തിന്റെ ഭാരമറിഞ്ഞ, എങ്കിലും കാലത്തിന്റെ മാറ്റങ്ങൾക്കു മുന്നിൽ അമ്പരന്നുനിൽക്കുന്ന സ്ത്രീകൾ. അവരുടെ ജീവിതം, നടരാജവിഗ്രഹത്തിനു ചുറ്റുമുള്ള ഭക്തിനിർഭരമായ ഒരാരാധന പോലെ, അടുക്കളയ്ക്കും നടുമുറ്റത്തിനുമിടയിൽ പരന്നൊഴുകി. പഴയ പ്രൗഢിയുടെ അവസാന അടയാളങ്ങളായ പട്ടുസാരികളും, തലമുറകൾ പഴക്കമുള്ള ആഭരണങ്ങളും അവരെ ഒരു കാലത്തിന്റെ ഗൃഹാതുരതകളിലേക്ക് തളച്ചിട്ടു.
വലിയവീട്ടിലെ ഒരേയൊരു പുരുഷസാന്നിധ്യം ഉണ്ണിയായിരുന്നു. ഇരുപത്തിനാലിന്റെ ചുറുചുറുക്കും പ്രതീക്ഷകളും ഉള്ളിലൊതുക്കി, കൃഷി ഭൂമികൾ നഷ്ടപ്പെട്ട് ചുരുങ്ങിപ്പോയ വലിയവീട്ടിലെ മണ്ണോട് ചേർന്ന് നിന്നു, ആ യുവാവ്. നഗരത്തിലെ വിദ്യാഭ്യാസം ഉണ്ണിയുടെ കണ്ണുകളിൽ പുതിയ വെളിച്ചങ്ങളുണ്ടാക്കിയിരുന്നു. തകർന്നുവീഴുന്ന തറവാടിന്റെ പ്രതാപം തിരിച്ചുപിടിക്കാൻ, പുതിയ ലോകത്തിന്റെ ഭാഷ പഠിക്കാൻ അവൻ വെമ്പൽ കൊണ്ടു.
വലിയവീട്ടിലെ സ്ത്രീകളുടെ ജീവിതങ്ങൾക്കുമപ്പുറം, കാലം ഒരു വലിയ പരീക്ഷണത്തിന് തയ്യാറെടുക്കുകയായിരുന്നു. വിധി എന്ന നാടകകൃത്ത്, കഥാപാത്രങ്ങളെ അവരുടെ സുഖമേഖലകളിൽനിന്നും പിഴുതെറിയുമ്പോൾ, വലിയവീട്ടിനകത്ത് അരങ്ങൊരുങ്ങുന്നത് മറ്റൊരു തരം നാടകീയതയ്ക്കായിരുന്നു.
ഉണ്ണിയുടെ ജേഷ്ഠത്തി സാവിത്രി, അവൾ മുപ്പത്തിയൊന്നിന്റെ നിറവിലും വിവാഹം എന്ന സ്വപ്നം ഉപേക്ഷിക്കാതെ കാത്തിരുന്നു. തളം കെട്ടിയ സൗന്ദര്യവും മങ്ങിത്തുടങ്ങിയ തറവാടിന്റെ പ്രതാപവും ചേർത്തുകെട്ടിയൊരു ഭാണ്ഡമായിരുന്നു, അവളുടെ ജീവിതം. അടുക്കളയിലെ വിറകടുപ്പിനു മുന്നിലും, പൂമുഖത്തെ തുളസിത്തറയിലും ഒതുങ്ങാത്ത അവളുടെ ചിന്തകൾ, സ്വപ്നങ്ങളുടെ ചിറകിലേറി, തടവറയ്ക്കപ്പുറത്തെ ലോകത്തേക്ക് കൊതിച്ചുപറന്നു. പക്ഷേ, വലിയവീടിൻറെ ചിറകുകൾക്കുള്ളിൽ, സ്വപ്നങ്ങൾ എളുപ്പം ജീർണിച്ചുപോവുക പതിവായിരുന്നു.
ഇളയവൾ ലക്ഷ്മിക്കുട്ടിക്ക് പത്തൊൻപതിൻറ തുടിപ്പുകളായിരുന്നു. തറവാടിൻറെ ഇടുങ്ങിയ അതിർവരമ്പുകൾ തളയ്ക്കാനാകാത്തത്ര ഊർജ്ജസ്വലത അവൾക്കുണ്ടായിരുന്നു. കണ്ണുകളിൽ പ്രണയത്തിന്റെ തിളക്കവും അധരങ്ങളിൽ കുസൃതിച്ചിരിയുമായി, വലിയവീട്ടിലെ മുറികൾക്കും നടുമുറ്റത്തിനുമപ്പുറമുള്ള ലോകത്തെ അവൾ സ്വപ്നം കണ്ടു. പാട്ടുപാവാടയുടെ മടക്കുകളിൽ, പ്രണയലേഖനങ്ങളും ഒളിപ്പിച്ചുവയ്ക്കാൻ കൊതിക്കുന്ന പ്രായം.
അത്താഴത്തിന്റെ മണമൊഴിഞ്ഞ നടുമുറ്റത്ത് നിലാവ്
💬 Comments
View all comments