Chapter Title : സായിപ്പിന്റെ നാട്ടില്‍ എന്തും ആവാലൊ 1 [Trickster Tom]
പറഞ്ഞു. അത് ശെരിക്കും ഒരു ആശ്വാസം ആയിരുന്നു.
"ഹാപ്പി അവര്‍" എന്ന് ഡീജേ അനൌണ്സ് ചെയ്തപ്പൊ കപ്പിള്‍സ് എല്ലാരും കൂടി ടാന്‍സ് ഫ്ലോറിലീക്ക് നീങ്ങി.
"യൂ ബോത്ത് കമിങ്ങ്?" പാം ചൊദിച്ചു. "നോ, യൂ ഗായിസ് ഗോ" എന്ന് ഞാന്‍ പറഞ്ഞു. എന്നെ ചിയറപ്പ് ചെയ്യാന്‍ എന്നൊണം അഞ്ജലി കൈ പിടിച് എഴുന്നേല്‍പ്പിച്ചു.
"എയ് നോ. ഇന്ന് വേണ്ടടൊ. പിന്നെ ആട്ടെ." ഞാന്‍ പറഞ്ഞു. "രവി വാ. ടാന്‍സ് ചെയ്യണ്ട. ഞാന്‍ ഒരു കാര്യം കാണിക്കാം." എന്നും പറഞ്ഞോണ്ട് എന്നെ നേരെ സ്റ്റെപ്സ് കയറ്റി ഞങ്ങള്‍ ഒരു ബാല്‍ക്കണിയില്‍ എത്തി. അവിടെ അങ്ങും ഇങ്ങും ആയിട്ട് കപ്പിള്സ് ഉമ്മ വെക്കുന്നു, മെയിക്ക് അവുട്ട് ചെയ്യുന്നു. ഇതൊക്കെ കണ്ടപ്പൊ ഞാന്‍ "ഇവള്‍ ഇത് എന്തിനുള്ള പുറപ്പാടാ" എന്ന് ആലൊചിചു. ഒന്നും മൈന്‍റ്റ് ചെയ്യാതെ അഞ്ജലി എന്നെ ബാല്‍ക്കണിയുടെ ഒരറ്റത്ത് കൊണ്ടുപ്പോയി. ആവിടെ നിന്ന് ആകശത്തെക്ക് നൊക്കിക്കൊണ്ട് പറഞ്ഞു, "കണ്ടോ?" അഞ്ജലി ചൂണ്ടി കാട്ടി. ഞാന്‍ അവള്‍ ചൂണ്ടിയ ദിശയിലേക്ക് നൊക്കി - തെളിഞ്ഞ രാത്രിയില്‍ ഒരുപാട് നക്ഷത്രങ്ങള്‍ മിന്നി തിളങ്ങുന്നു.
"അതില്‍ ഒരെണ്ണം രവിയുടെ അമ്മയ. ഐ യാം ഷുവര്‍. ഷീ വില്‍ ബീ പ്രൌട് ഓഫ് യൂ." ഞാനും അത് നോക്കി നിന്നു. അമ്മയുടെ ഒര്‍മ്മകള്‍ പെട്ടെന്ന് മനസ്സിലേക്ക് ഓടി വന്നു. മെല്ലെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊടിഞ്ഞു. "ഹെയ് എന്താ ഇത്? കുട്ടികളെപ്പൊലെ? കണ്ണു തുടെക്ക്." അഞ്ജലി എന്നോട് അടുത്ത് വന്ന് കണ്ണ്- തുടച്ചു. ഞാന്‍ അവളുടെ കണ്ണിലെക്ക് തന്നെ നോക്കി നിന്നു. അവള്‍ എന്നേയും.
💬 Comments
View all comments