0%

Chapter Title : സച്ചിന്റെ ജീവിതം 5 [Sachin]

Author : sachin Read All Parts 989

റൂമിൽ ഇരുന്നു കുറച്ചു സമയം TV കണ്ടു.. അപ്പോഴേക്കും അവർ അമ്പലത്തിൽ പോയിട്ട് വന്നിരുന്നു.. അമ്മാമ പെട്ടന്ന് തന്നെ "മോനെ സീരിയൽ തുടങ്ങിയോ ... മോൻ കാണാറില്ലലോ അമ്മാമ വെച്ചോട്ടെ എന്ന് ചോദിച്ചു" ഞാൻ അമ്മാമ കണ്ടോ എന്ന് പറഞ്ഞു അമ്മാമക്ക് സീരിയൽ വെച്ച് കൊടുത്തു..അപ്പോഴേക്കും അപ്പൂപ്പനും വന്നിരുന്നു.. " ഇവൾ സീരിയൽ കാണണം എന്നും പറഞ്ഞു ഓടുവായിരുന്നു...

ആ ശ്രീദേവി കൊച്ചിനെ പ്രസാദം വാങ്ങാൻ അവിടെ ഇട്ടേച്ചും ഇവൾ ഇങ്ങു പൊന്നു..ആ കൊച്ചു ഈ ഇരുട്ടത്തു എങ്ങനെ വരാനാ.. മോൻ അമ്പലത്തിൽ പോയില്ലല്ലോ ..ഇവള് പറഞ്ഞു മോന് പോയി അമ്പലത്തിൽ തൊഴുത്തിട്ടു ആ കൊച്ചിനെയും കൂട്ടി വരുമെന്ന് ... അത്താഴ പൂജ കഴിഞ്ഞേ പ്രസാദം കിട്ടുകയുള്ളു... നമ്മുടെ കുടുംബ ക്ഷേത്രം അല്ലെ മോനെ വല്ലപ്പോഴും അവിടെ ഒക്കെ ഒന്ന് പോയി തൊഴണം." അതിനെന്താ അച്ഛാച്ച എനിക്കും ഒന്ന് അവിടെ പോകണം എന്ന് ഉണ്ടായിരുന്നു...

ഞാൻ അപ്പോഴേക്കും ഒരു മുണ്ടും ഷർട്ടും ഇട്ടു.. അമ്പലത്തിലേക്ക് പോകാൻ ആയി ഇറങ്ങി.. പാടത്തിന്റെ വരമ്പിലോടെ ഇടവഴി ചാടി ആണ് അമ്പലത്തിലേക്ക് പോകുന്നത്.. അച്ചാച്ചൻ എന്നോട് ടൂർച്ച ലൈറ്റ് എടുത്തു കൊണ്ട് പോകാൻ ആയി പറഞ്ഞു.. ഞാൻ ടോർച്ച ലൈറ്റും ആയി അമ്പലത്തിലേക്ക് നടന്നു.. അപ്പോഴേക്കും ഇരുട്ടു വീണിരുന്നു.. പാടത്തു നെല്ല് വിതച്ചതേ ഉള്ളു.. ചെറിയ തണുപ്പുള്ള മന്ദമാരുതൻ എൻ്റെ ശരീരത്തെ തഴുകി ഒഴുകി പോകുന്നു.. ഞാൻ കുളിച്ചിട്ടു അധിക നേരം ആയിട്ടില്ലാത്തതു കൊണ്ട് എനിക്ക് ചെറിയ ഒരു സുഖം ഉള്ള തണുപ്പ് അനുഭവ പെട്ട്.. 2 വശവും വിശാലം ആയ

💬 Comments

View all comments