Chapter Title : സച്ചിനും നീരജയും 4 [Trendy]
ഒറ്റക്ക് പോകുന്നു എന്ന് ആണ് പറഞ്ഞേ
അച്ചൻ: എന്തൊക്കെയോ മറക്കുന്നു നിങ്ങൽ
സൂര്യ: അങ്കിളേയ്. എന്നും ഇങ്ങനെ ഒളിപ്പിക്കാൻ പറ്റില്ല എന്ന് അറിയാം. പക്ഷേ ഇത് ഞാൻ പറഞ്ഞു എന്ന് അവൻ അറിയരുത്. അതു എനിക്ക് അങ്കിൾ വാക്ക് തരണം.
അച്ചൻ: എന്തേലും കൊഴപ്പം ഉണ്ടക്കിയോ
സൂര്യ: ഇല്ല . സമാധാനം ആയി കേൾക്കണം എല്ലാം.
സൂര്യ നടന്ന കര്യങ്ങൾ മൊത്തം പറഞ്ഞു. ഞങൾ കണ്ടതും അടുത്തത്തും, എന്നെ ഒറ്റയ്ക്ക് ആക്കി അവൾ പോയതും.
അച്ചൻ: നിനക്ക് ഒക്കെ ഒരു വാക്ക് എന്നോട് പറയാം ആയിരുന്നില്ലെ
സൂര്യ: അപ്പോഴത്തെ അവസ്ഥ അവൻ്റെ ഇരിപ്പും കണ്ടിട്ട് ആണ്
അച്ചൻ: ഞാൻ അറിഞ്ഞു എന്ന് അറിയണ്ട അവൻ.
സൂര്യ: അഹ്
അച്ചൻ: ഡാ കൊച്ചിനെ വീട്ടിൽ പൈസ എന്തെങ്കിലും കൊടുക്കണോ
സൂര്യ: വേണ്ട അവൻ എല്ലാം ചെയ്തു. എല്ലാ കാര്യത്തിനും പൈസ കൊടുത്തതും എല്ലാം അവനാണ്. ഒരു രൂപ പോലും അവരുടെ കൈയിൽ നിന്ന് ചിലവാക്കാൻ സമ്മതിച്ചില്ല.
അച്ചൻ: ശെരി.
എല്ലാം അറിഞ്ഞ ഭാവം കാണിക്കാതെ അച്ഛനും, ഒന്നും പറഞ്ഞതായി കാണിക്കാതെ അവനും അങ്ങ് നടന്നു. പക്ഷേ എനിക്ക് അറിയാമായിരുന്നു അച്ചൻ അറിയും എന്ന്. അതു സൂര്യ വഴി ആയാൽ എല്ലാം അറിയും. വേറെ ആരേലും വഴി ആണേൽ കുറച്ചു ഭാഗങ്ങൾ മിസ്സ് ആകും.
എല്ലാം കഴിഞ്ഞ് ഇപ്പൊ അഞ്ച് കൊല്ലം ആയി. അവളുടെ ഓർമകളും ആയി ഓരോന്നും ഓർത്തു ഞാൻ അങ്ങനെ നിന്നു. എന്നിൽ നിന്നും പറിച്ചു മാറ്റാൻ പറ്റാത്ത ഓർമകൾ.
.
.
.
.
തുടരും.................
💬 Comments
View all comments