0%

Chapter Title : സച്ചുവിന്റെ കളിവീട് 2 [Suresh]

Author : suresh Read All Parts 4.1K

എത്തി .. അമ്മയും ചേച്ചിയും ഇറങ്ങി വന്നു ..

ചേച്ചി ഇന്ന് പോയില്ലേ ഞാൻ ചോദിച്ചു... ഇല്ല .. പോയില്ല... മോളേ ഇന്റർവ്യൂ ഏങ്ങനെ ഉണ്ടായിരുന്നു? അമ്മ ചോദിച്ചു.. കുഴപ്പമില്ലാരുന്നു അമ്മേ .. ഞാൻ എന്റെ റൂമിൽ കേറി ഡ്രസ്സ്‌ മാറി അപ്പോഴേക്കും മാളുവിന്റെ വിളി വന്നു .. ചേട്ടായി വാ ചായ കുടിക്കാം .... ഞാൻ വെളിയിൽ വന്നു അവൾ ഡ്രസ്സ്‌ മാറിയിരുന്നില്ല..

അവളെന്റെ കൈ പിടിച്ചു കസേരയിൽ ഇരുത്തി ചായയും രാവിലത്തെ അപ്പവും എടുത്തു വച്ചു .. നീ ഡ്രസ്സ്‌ മാറിയില്ലേ .. ഞാൻ ചോദിച്ചു.. ചേട്ടായിക്ക് ചായ തന്നിട്ട് മാറാമെന്ന് വിചാരിച്ചു..... അതിന് നീ മാത്രം കൊടുത്താലേ അവൻ കഴിക്കൊള്ളു .. നീ പോയി ഡ്രസ്സ്‌ മാറിക്കോ ഞാൻ കൊടുത്തോളാം .. ചേച്ചി പറഞ്ഞു...

അതു കൊണ്ടല്ല ഉച്ചക്ക് കഴിച്ചതാ പിന്നെ ഒന്നും കഴിച്ചില്ല.. ഡ്രൈവ് ചെയ്തു ക്ഷീണിച്ചു . ചേട്ടായി.. കഴിക്ക് അവൾ അപ്പം എന്റെ മുന്നിലേക്ക് വച് . എനിക്ക് ഇപ്പൊ വേണ്ട .... പിന്നേ ഒരെണ്ണം കഴിക്ക് അവളുടെ നിർബന്ധത്തിൽ ഞാൻ ഒരെണ്ണം കഴിച്ച്..... അവൾ എന്നെ അടുത്തിരുന്നു കഴിപ്പിച്ചു... ചേച്ചിയും അമ്മയും ഇതെല്ലാം അത്ഭുതത്തോടെ നോക്കി നിന്നു.. മാളുവിൽ വന്ന മാറ്റം അവരിൽ സംശയം ഉണ്ടാക്കി..അതിനുവേണ്ടി തന്നെയാണ് അവൾ ഇത്രയും സ്വാതന്ത്ര്യം എടുക്കുന്നതെന്ന് എനിക്ക് മനസ്സിലായി.... അവൾ എന്തോ മനസ്സിൽ കണ്ടിട്ടുണ്ട്...

ഞാൻ കഴിച്ച് കഴിഞ്ഞ് .. ഒന്ന് കിടക്കാൻ പോവ്വാ വല്ലാത്ത ക്ഷീണം.. ചേട്ടായി കിടന്നോ റെസ്റ്റെടുക്ക് .. മാളു പറഞ്ഞു.. ഞാൻ റൂമിലേക്ക് പോയി..

💬 Comments

View all comments