Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
കുറച്ചു കഴിഞ്ഞു അമ്മയും അവിടെ വന്നു.. എന്നോട് പറയാതെ പോയതിനു കുറച്ചു ദേഷ്യപ്പെട്ടു. എന്നിട്ട് അവരുടെ അടുത്തു പോയി സംസാരം ആയി..അമ്മയോടും ചേച്ചി പാമ്പ് കഥ പറഞ്ഞു.. "സൂക്ഷിക്കണം.. രാത്രി വെട്ടം ഇല്ലാതെ പുറത്തു ഇറങ്ങരുത്.. പിൻവാതിൽ തുറന്നു ഇടരുത്" എന്നൊക്കെ പറഞ്ഞു അമ്മ ചേച്ചിയെ പേടിപ്പിച്ചു..അമ്മ ഉള്ളത് കൊണ്ട് ഞാൻ മാന്യൻ ആയി പണി ചെയ്തു.
വൈകുനേരം 5.15 മണി ആയപ്പോൾ എല്ലാരും കൂടി ചേച്ചിയുടെ പറമ്പിന്റെ വൃത്തിയാക്കൽ തീർത്തു.. ചേച്ചി കട്ടനും ബിസ്ക്കറ്റും ഒരു കക്ഷണം കേക്കും എല്ലാർക്കും നൽകി..ഞാൻ കൈ കഴുകി വന്നു അതു കഴിച്ചു.. അവരുടെ സംസാരം തീരാത്ത കൊണ്ട് ഞാൻ എന്റെ പണി സാധനം എല്ലാം എടുത്തു "ഞാൻ പോയി കുളിക്കട്ടെ, പുറത്തു പോണം " എന്ന് പറഞ്ഞു വീട് ലക്ഷ്യം ആക്കി നടന്നു..
"സച്ചു കാശ് വേണ്ടേ.. അക്കൗണ്ടില്ലാ.. Gpay ഉണ്ടെങ്കിൽ അതിൽ അയക്കാം " അഞ്ചു ചേച്ചി പുറകിൽ നിന്നും വിളിച്ചു.
"വേണ്ട കയ്യിൽ തരാൻ ഉള്ളപ്പോ മതി.." അക്കൗണ്ടിൽ ഞാൻ അങ്ങനെ കാശ് മേടിക്കാറില്ല.. ബ്ലാക്ക് ആണ് എനിക്ക് ഇഷ്ടം.. വെറുതെ.. ആ സമയം എന്തോ അങ്ങനെ പറയാൻ ആണ് തോന്നിയത്.
അമ്മ ഉള്ളത് കൊണ്ട് ആവാം.. ആന്റി എന്നോട് ഒന്നും ചോദിച്ചില്ല, പറഞ്ഞില്ല.. വിളികാം എന്ന് ആഗ്യം പോലും കാണിച്ചില്ല.. ചിലപ്പോൾ ദേഷ്യം ആവാം.. എന്തെങ്കിലും ആവട്ടെ.. രാത്രി അങ്ങോട്ടേക്ക് വാല് ചുരുട്ടി ചെല്ലാം എന്ന് ഞാനും വിചാരിച്ചു..
അച്ഛൻ അമ്മയെ അന്വേഷിച്ചപ്പോൾ അവിടെ കത്തി വച്ചിരിപ്പുണ്ട് എന്ന് പറഞ്ഞു ഞാൻ കുളിമുറിയിൽ കയറി
💬 Comments
View all comments