Chapter Title : സച്ചുവിന്റെ പണികൾ 3 [മാൻഡ്രേക്ക്]
ശരി വച്ചു.. തിരിച്ചു പോകാൻ ആയി വണ്ടിയുടെ അടുത്തേക് നടക്കുമ്പോൾ എന്റെ ഫോൺ ബെൽ അടിച്ചു.. വിശാൽ ആണ്..ഇവൻ എന്താ ഈ നേരത്തു ഞാൻ ഫോൺ എടുത്തു..
വിശാൽ - "സച്ചു ഒരു പ്രശ്നം ഉണ്ടെടാ "
ഞാൻ - " എന്തു പറ്റി അളിയാ? "
വിശാൽ - "ടാ ആ കള്ള പന്നി, ഭാര്യയെയും കൈ കുഞ്ഞിനേം കളഞ്ഞിട്ടു ഏതോ അമ്മായി ആയിട്ടു ജർമനിക്കു ഒളിച്ചോടി പോയെന്നു"
ഞാൻ - "ഹഹ ആര്?"
വിശാൽ - "എടാ മൈരേ, മാധവൻ!!"
ഞാൻ - "ഏഹ്ഹ്????"
ഞാൻ ഞെട്ടി... ഇന്ന് മുഴുവൻ ഞെട്ടാൻ ആണലോ എന്റെ വിധി..!
*"നീ ഒക്കെ ചിരിച്ചോടാ.. എത്ര നാൾ ചിരികുമെടാ.. നീയൊക്കെ എന്നെ ഒന്ന് കാണാൻ കൊതിക്കും.. അന്ന് ഞാൻ നിനക്ക് ഒന്നും എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിൽ ആയിരിക്കും.."*
മാധവന്റെ വാക്കുകൾ എന്റെ മനസ്സിൽ തെളിഞ്ഞു.. അപ്പോൾ ആ മയിരൻ എല്ലാം നേരത്തെ തന്നെ തീരുമാനിച്ചു ഇരുന്നു..അവൻ പറഞ്ഞ വാക്കുകളുടെ അർത്ഥം ഇപ്പോൾ ആണ് എനിക്ക് മനസ്സിലായത് എന്ന് മാത്രം..
ഞാൻ - "എടാ സത്യമാണോ?"
വിശാൽ - "ആട സച്ചു.. ആദ്യം കേട്ടപ്പോൾ ഞാനും തമാശ ആണെന്നാണ് ഓർത്തത്.. ഇതിപ്പോ ഞാൻ അവന്റെ വീട്ടിൽ വന്നപ്പോളാ സത്യം ആണെന്ന് അറിഞ്ഞത് "
ഞാൻ - "എടാ എന്നാലും ആ കള്ള താ... "
മെറിൻ കൂടെ ഉള്ളത് കൊണ്ടു ഞാൻ വായിൽ വന്ന തെറി വിഴുങ്ങി.
വിശാൽ - "എടാ നീ അവിടെ നിന്നു അവനെ തെറി പറയാതെ ഇങ്ങോട്ട് ഒന്ന് വാ.. സുഹറ ഇത്ത നിന്നെ കാണണം എന്ന് പറഞ്ഞു"
ഞാൻ - "എന്നെയോ?? എന്തിനു?"
സുഹറ എന്നാണ് മാധവൻ ഇറക്കി കൊണ്ടു വന്ന പെണ്ണിന്റെ പേര്.. 2,3 വട്ടം കണ്ടു പരിജയം മാത്രമേ എനിക്കുള്ളൂ.. എന്തിനു ആണ് ഇപ്പോൾ എന്നെ കാണണം എന്ന് അവർ പറയുന്നത്.. എനിക്ക് ഒന്നും മനസിലായില്ല.
വിശാൽ - "അതു എനിക്കും അറിയില്ലെടാ.. സച്ചുനെ ഒന്ന് വിളിക്കുമോ.. കാണണം എന്ന് മാത്രമേ എന്നോട്
💬 Comments
View all comments