0%

Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]

Author : kkstories Read All Parts 9.8K

കാണിച്ചു..

ആന്റി ഒരു മജെന്താ നൈറ്റി ഇട്ടു ആണ് വന്നത്..നല്ല സുന്ദരി ആയി മുടി കെട്ടി പൊട്ടു കുത്തി ആന്റിയെ കണ്ടപ്പോ ആദ്യമായി കാണുന്നത് പോലെ ഞാൻ ആന്റിയെ നോക്കി നിന്നു പോയി.. ആന്റി ആണെങ്കിൽ എന്റെ നോട്ടം കണ്ടു ഒരു പുതുമണവാട്ടിയെ പോലെ നാണിച്ചു നിന്നു..

" മ്മച് " മെറിന്റെ തൊണ്ട ശരിയാകുന്ന ശബ്ദം കേട്ട് ഞാനും ആന്റിയും നോട്ടം മാറ്റി.. മെറിൻ അവളുടെ സ്കൂളിലെ പാവാടയും വൈറ്റ് ഷർട്ടും ഇട്ടാണ് വന്നിരിക്കുന്നത്.. കുളിച്ചിട്ടില്ല എന്ന് കാണുമ്പോൾ അറിയാം.. മുടി പാറി കിടക്കുന്നു.. മുഖത്തു ഉറക്കം വിട്ടു മാറിയിട്ടില്ല..അവൾ എന്നെ രൂക്ഷമായി നോക്കുന്നുണ്ട്.. കാരണം ഏകദേശം എനിക്ക് പിടി കിട്ടി.

"അയ്യോ ചേച്ചി ഇത് ഇട്ടു സഹായിക്കാൻ നിന്നാൽ പിന്നെ ഈ നൈറ്റി കളയേണ്ടി വരും.. പഴയ എന്തെങ്കിലും ഇട്ടാൽ പോരായിരുന്നോ?" അഞ്ചു ചേച്ചിയുടെ ചോദ്യം ജൂലി ആന്റിയോട് ആയിരുന്നു.

"പഴയതു ഒന്നും കിടപ്പില്ല.. ഞാൻ അങ്ങനെ ഓർത്തതും ഇല്ല.. അതു കുഴപ്പമില്ല.. വീട്ടിൽ ഇടുന്ന ഡ്രസ്സ്‌ അല്ലേ.. കുറച്ചു അഴുക് ആയാലും സാരമില്ല " ജൂലി ആന്റി മറുപടി പറഞ്ഞു.

"ഏയ്യ് അതു വേണ്ട ചേച്ചി.. ചേച്ചി എന്റെ കൂടെ വാ.. ഞാൻ എന്റെ പഴയതു എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തു തരാം " അതു പറഞ്ഞു അഞ്ചു ചേച്ചി ജൂലി ആന്റിയെ അടുത്ത മുറിയിലേക്ക് കൊണ്ടു പോയി.

മെറിൻ അപ്പോളും എന്നെ രൂക്ഷമായി തന്നെ നോക്കി നിൽക്കുന്നത് കണ്ടു ഞാൻ അവളെ നോക്കി ഇളിച്ചു കാണിച്ചു... എന്നിട്ട് ഞാൻ പെയിന്റ് അടിയിൽ വീണ്ടും

💬 Comments

View all comments