Chapter Title : സച്ചുവിന്റെ പണികൾ 4 [മാൻഡ്രേക്ക്]
ഉണ്ടായില്ല.. അഞ്ചു ചേച്ചി ആണെങ്കിൽ വരാൽ തെന്നി കളിക്കുന്നത് പോലെ ഒരു പിടിയും തരാതെ നടക്കുന്നു.. ആ ആഗ്രഹം വളർന്നു വളർന്നു മല പോലെ ആയി.. എന്റെ പല അടവുകളും അവിടെ പിഴച്ചു..
അതിനു ഇടയിൽ സുഹറ വീട്ടിൽ തന്നെ അച്ചാർ ഉണ്ടാക്കി കൊടുക്കുന്ന ബിസിനസ്സ് തുടങ്ങി.. പണം കൊടുത്തും അച്ചാർ കടകളിൽ എത്തിച്ചും മറ്റും ഞാൻ എന്നെ കൊണ്ടു പറ്റുന്നത് പോലെ സഹായങ്ങൾ ചെയ്തു കൊടുത്തു.. അവിടെയും നല്ലൊരു സൗഹൃദം പൊട്ടി മുളച്ചു. സുഹറയുടെ വീട്ടിൽ നിത്യ സന്ദർഷകൻ ആയി മാറി ഞാൻ.. നാട്ടിലെ കീടങ്ങൾ പല കഥയും അടിച്ചു ഇറക്കി തുടങ്ങി.. ഞാനോ സുഹറ ഇത്തയോ അതു കാര്യമായി എടുത്തില്ല.. എന്റെ വീട്ടുകാരും മാധവന്റെ അമ്മയും ഞങ്ങളുടെ ഒപ്പം നിൽക്കുന്നത് കൊണ്ടു ഞാൻ അതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറ്റു ചെവിയിലൂടെ പുറത്തേക്കു എറിഞ്ഞു കളഞ്ഞു.
അങ്ങനെ മെറിൻ വീട്ടിൽ വന്നിട്ടു മൂന്ന് ആഴ്ച കഴിഞ്ഞു.. എന്തോ കാരണത്താൽ 10 ദിവസം കൂടി അവൾക് ലീവ് നീട്ടി കിട്ടി.. പോകാൻ മടിച്ചു നിന്ന അവൾക് അതൊരു സന്തോഷ വാർത്ത ആയിരുന്നു..എനിക്കും! അവളുടെ കൂടെ ഉള്ള സംസാരവും ചെറിയ ചെറിയ ഇടി വെക്കലും എല്ലാം ഞാനും ആസ്വദിച്ചു തുടങ്ങിയിരുന്നു.
അന്നൊരു ഞായറാഴ്ച വീട്ടിൽ വെറുതെ ഇരിക്കുമ്പോ ആണ് സുഹറ ഇത്ത കുഞ്ഞിന് എന്തോ വയ്യാ, ഡോക്ടറെ കാണാൻ കൂടെ ചെല്ലുമോ എന്ന് ഫോൺ വിളിച്ചു ചോദിക്കുന്നത്..ഞാൻ ഉടനെ വരാം എന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി.. കുഞ്ഞു കൂടെ ഉള്ളത് കൊണ്ടു മറ്റൊരു സുഹൃത്തിന്റെ കാർ
💬 Comments
View all comments