സച്ചുവിന്റെ പണികൾ [മാൻഡ്രേക്ക്]

📝 Ongoing

👁 1190460 views ❤ 1694 likes 💬 41 comments

സച്ചുവിന്റെ പണികൾ
Sachuvinte Panikal | Author : Mandrake

നീണ്ട നാളുകളുടെ ഇടവേളയ്ക്കു ശേഷം..
തെറ്റുകളും കുറ്റങ്ങളും ക്ഷമിക്കുക. എന്ന് സ്വന്തം,
മാൻഡ്രേക്ക്.

സംഭവത്തിലേക്കു..

"മോനെ ജോലി ഒന്നും ആയില്ലേ?" നാണു തള്ളയുടെ വെറ്റില മുറുകിയ ദ്രവിച്ചു തുടങ്ങിയ പല്ലുകൾ കൊണ്ട് ആക്കിയ ചിരിയോടു കൂടിയ ചോദ്യം എന്റെ സകല നിയന്ത്രണവും കളയും എന്ന് എനിക്ക് തോന്നി.

"ഇല്ല നാണുമ്മേ, നോക്കുന്നുണ്ട്!" മുഖത്തു ഒരു കപടമായ ചിരി വരുത്തികൊണ്ട് ഞാൻ പറഞ്ഞു. മനസ്സിൽ ഉള്ളത് പുറത്തു പറയാൻ പറ്റില്ലാലോ. തള്ളയെ പിടിച്ചു കുട്ടൻപിള്ളയുടെ പൊട്ട കിണറ്റിൽ ഇടാൻ ആണ് തോന്നിയത് എങ്കിലും ഞാൻ സംയമനം പാലിച്ചു. കൂടുതൽ നേരം കുശലം പറയാൻ നിൽക്കാതെ ഞാൻ വീണ്ടും പാട വരമ്പത്തു കൂടെ ഓരോന്ന് ആലോചിച്ചു നടന്നു.

ഞാൻ സച്ചിൻ. പ്രായം 24 ആകുന്നു. കോട്ടയം ജില്ലയിൽ ആണ് ഭവനം.പണ്ട് വളരെ സമ്പന്നരായ പൂർവികർ ഉണ്ടായിരുന്ന, ഇപ്പോൾ ഒരു ഇടത്തരം കുടുംബത്തിലെ ഏക സന്തതി.എഞ്ചിനീയറിംഗ് ഡിപ്ലോമ പഠനം കഴിഞ്ഞു 4 വർഷം ആയി ജോലി ഒന്നും ആകാതെ നാട്ടിൽ കിട്ടുന്ന ചെറിയ ജോലികൾ ഒകെ ചെയ്തു സ്വന്തം കാര്യങ്ങൾക്കു ചിലവ് കണ്ടെത്തി ജീവിച്ചു പോകുന്നു.

വീട്ടിൽ അച്ഛനും അമ്മക്കും അത്യാവിശം നല്ല ജോലി ഉള്ളതിനാൽ വീട്ടിൽ നിന്നും അധികം കുത്തു വാക്കുകൾ കേൾക്കേണ്ടി വരുന്നില്ല എന്ന് മാത്രം.
എന്നാലും ചില സമയങ്ങളിൽ തടി പണിക്കു ഒകെ പോകുന്നതിൽ വീട്ടിൽ കുറച്ചു എതിർപ്പുകൾ ഉണ്ടായിരുന്

📚 Chapters

1 published

Related Stories

💬 Comments

View all comments