Chapter Title : സഹപാഠി [Revenant]
College ല് എത്തി. Collegeല് പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല , ലാസ്റ്റ് ബെഞ്ചില് ഞാനും വേറെ മൂന്നു പേരും വെറുതെ പോയി ഇരിക്കുന്നതാണ്. അങ്ങനെ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ഞാന് സാധനങ്ങള് വാങ്ങാനായി ടൌണിലേക്കുള്ള ബസ് കാത്ത് നില്കക്കുമ്പോള് അവള് എന്റെ അടുത്ത് വന്നു നിന്നു
അല്ല, നീ വീട്ടില് പോകുന്നില്ലേ, ഞാന് ചോദിച്ചു
ഞാനും വരാം, ഏതായാലും നാളെ ശനിയാഴ്ച അല്ലെ, വീട്ടില് പോയിട്ടും പ്രത്യേകിച്ച് പണിയൊന്നുമില്ല, അവള് പറഞ്ഞു
പിന്നെ, ശനിയാഴ്ച അല്ലാത്തപ്പോ നിനക്ക് ഭയങ്കര പണിയാണല്ലോ അല്ലെ, ഞാന് അവളെ വെറുതെ കളിയാക്കാനായി പറഞ്ഞു
പിന്നല്ല, എന്നെ പോലെ പഠിക്കുന്ന കുട്ടികളൊക്കെ സ്കൂള് വിട്ട് വീട്ടില് ചെന്നാ ഇരുന്നു പഠിക്കും,
ഓ വല്യ പഠിപ്പിസ്റ്റ്, എന്നിട്ടാണല്ലോ ടെസ്റ്റിന് ടീച്ചര് തുണ്ട് പൊക്കിയപ്പോ ഇരുന്ന് കരഞ്ഞത്
പോടാ അവിടുന്നു ഇപ്പോ ഞാന് ഡീസന്റാ
ഓ സമ്മതിച്ചു.
അങ്ങനെ ബസ് വന്നു ഞങ്ങള് രണ്ടു പേരും അതില് കേറി ടൌണില് ഇറങ്ങി.
നിനക്ക് വല്ലതും കൂടിക്കാന് വേണോ, ഞാന് ഒരു കൂള്ബാറിന്റെ മുന്നില് എത്തിയപ്പോ ചോദിച്ചു
ആ, ഞാന് നീ എന്താ ചോദിക്കാത്തെ എന്ന് കരുതി ഇരിക്കായിരുന്നു.
അയ്യടാ, അപ്പോ ഓസാന് കേറിയതാണല്ലെ കൂടെ, വീട്ടില് ചെന്ന് പണിയൊന്നുമില്ല എന്ന് പറഞ്ഞ്.
അല്ലാണ്ട് പിന്നെ നിന്നോടുള്ള സ്നേഹം കൊണ്ടാണെന്ന് വിചാരിച്ചോ നീ
നിനക്ക് താല്പര്യമുണ്ടെങ്കില് ഞാന് നിരുഝാഹപ്പെടുത്തുന്നില്ല,,
അയ്യടാ പ്രേമിക്കാന് പറ്റിയ ഒരു മുതല്. ഇളിച്ച് നിക്കാതെ ഒരു ലൈമും പപ്സും വാങ്ങി താ
ശരി രാജാവേ
അങ്ങനെ ആ കൂള് ബാറില് കയറി ലൈമും
💬 Comments
View all comments