0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]

Author : Kambikathakal Read All Parts 472

സങ്കടവും ദേഷ്യവും വന്നു. കൈ തരിച്ചുവരുന്ന ഞാൻ തിരിഞ്ഞ് അയാളെ ഒന്നുകൂടി നോക്കി. കണ്ടിട്ട് ആള് പച്ചയാണ്. മാത്രമല്ല, ഉറപ്പായും എന്നെക്കാളും ഉയരവും തടിയുമുണ്ട്.

തല്ലാൻ പോയാൽ എന്റെ പൊടിപോലും കാണില്ല. ഹീറോയിസം കാണിക്കുന്നത് മണ്ടത്തരം കാണിച്ചിട്ടല്ല. ഞാൻ തെല്ലിട ഒന്നാലോചിച്ചു. എന്നിട്ട് അനുവിനെ നോക്കി. അവളുടെ ഭാവം അപ്പോഴും മനസ്സിലായില്ലെങ്കിലും കഷ്ടപ്പെട്ട് ഉയർന്ന് താഴുന്ന അവളുടെ നെഞ്ച് എന്നോട് പലതും പറയാതെ പറയുന്നുണ്ടായിരുന്നു. ഞാൻ അഞ്ച് സെക്കന്റ് കണ്ണടച്ചിരുന്നു. എന്നിട്ട് കൗണ്ടറിൽ വെച്ചിരുന്ന അനുവിന്റെ കൈയിൽ പതിയെ പിടിച്ചു. അവളുടെ മുഖം ചെറുതായി വിറച്ചു. ഞാൻ അവളുടെ അടുത്തേക്ക് മെല്ലെ ചാഞ്ഞ് ചെവിയിൽ പറഞ്ഞു: “വാ..!”

അനുവിന്റെ കൈ പിടിച്ച് വലിച്ചുകൊണ്ട് വളരെ വേഗത്തിൽ ഞാൻ വാതിലിനടുത്തേക്ക് നടന്നു. അത് പ്രതീക്ഷിച്ചിരുന്നത് പോലെ, ഞെട്ടലോ ചോദ്യമോ ഇല്ലാതെ അവളെന്റെ പുറകേ വന്നു. വാതിൽക്കലെത്തിയപ്പോൾ ഞാൻ പെട്ടെന്നൊന്ന് തിരിഞ്ഞുനോക്കി. റിച്ചോളി ചാടിയെണീറ്റ് ടേബിളുകൾക്കിടയിലൂടെ ഞങ്ങളെ ലക്ഷ്യമാക്കി വരുകയാണ്. ഞാൻ അയാളെ നോക്കി നടുവിരലുയർത്തിക്കാണിച്ചു. എന്നിട്ട് അനുവിനെയും വലിച്ച് ബൈക്കിനടുത്തേക്ക് ഓടി. ഞൊടിയിടയിൽ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു. ഒന്നും പറയാതെ തന്നെ അനു പുറകിൽ കയറി. ചാറ്റൽമഴയുണ്ട്. പക്ഷെ, ഇനി നിന്നാൽ ശരിയാവില്ല. ഞാൻ മഴയെ അവഗണിച്ച് മുന്നിലുണ്ടായിരുന്ന രണ്ട് കാറുകളെ മറികടന്ന് റോഡിലേക്ക് കയറി. ദേഹത്ത് വന്നുപതിക്കുന്ന ചെറിയ മഴത്തുള്ളികളുടെ സൂചിക്കുത്ത് സഹിച്ച് ഞാൻ ബൈക്കോടിച്ചു. അനു ചെറിയൊരു അകലമിട്ടാണ് ഇരിക്കുന്നത്. എല്ലാം പെട്ടെന്ന് സംഭവിച്ചതുകൊണ്ട് എനിക്കും എന്ത് ചോദിക്കണമെന്ന് വലിയ ധാരണയില്ലായിരുന്നു. അവളുടെ മുഖം മര്യാദക്കൊന്ന് മനസ്സിൽ പതിയാൻ പോലുമുള്ള സമയം കിട്ടിയിരുന്നില്ല. എല്ലാം

💬 Comments

View all comments