0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]

Author : Kambikathakal Read All Parts 474

എന്റെ കഴുത്തിൽ പതിക്കുന്നുണ്ടായിരുന്നു. അവളെന്തോ പറയാൻ വേണ്ടി എന്റെ ചെവിയുടെ അടുത്തേക്ക് നീങ്ങിയെന്ന് എനിക്ക് തോന്നി… പെട്ടെന്നാണ് ദേഹത്ത് പതിക്കുന്ന തുള്ളികളുടെ ഭാരം വർദ്ധിച്ചത്.

തുള്ളിക്കൊരുകുടം എന്നപോലെ മഴ കനത്തു. പറയാൻ വന്നത് വിഴുങ്ങി അനു എന്നെ ഇറുക്കിപ്പിടിച്ചുകൊണ്ട് ചേർന്നിരുന്നു. ചുറ്റും നോക്കിയപ്പോൾ കുറച്ച് മുന്നിലായി ഷട്ടറിട്ട ഒരു കട കണ്ണിൽപെട്ടു. ഞാൻ വേഗം ബൈക്ക് അങ്ങോട്ട് കയറ്റി. ഞങ്ങളിരുവരും ചാടിയിറങ്ങി കടയുടെ വരാന്തയിലേക്ക് നിന്നു. മുകളിലെ അലുമിനിയം ഷീറ്റിൽ മഴ ശക്തിയായി പതിച്ചുകൊണ്ടിരുന്നു. മഴമേഘങ്ങളുടെ നിഴലിൽ അവിടമാകെ ഇരുട്ട് പടർന്നിരുന്നു. മുഖത്തും കഴുത്തിലുമൊക്കെ പറ്റിയിരുന്ന വെള്ളത്തുള്ളികൾ തുടച്ചുകൊണ്ട് ഞാൻ അനുവിനെ നോക്കി. എന്റെ ശ്വാസം നിലച്ചുപോവുന്നതുപോലെ തോന്നി. അപ്പോഴായിരുന്നു ഞാനവളെ ശരിക്കൊന്ന് കാണുന്നത്. മഴ നനഞ്ഞ് അവളുടെ വെളുത്ത ഷർട്ട് ദേഹത്തോട് ഒട്ടിയിരുന്നു.

അവളുടെ ശരീരത്തിന്റെ വടിവ് ഇപ്പോൾ വ്യക്തമായി മനസ്സിലാവുന്നുണ്ട്. അർദ്ധസുതാര്യമായ ആ ഷർട്ടിനുള്ളിൽ തെളിഞ്ഞുകാണാവുന്ന അവളുടെ ബ്രായുടെ കട്ടിയുള്ള അരികുകൾ. നനഞ്ഞ മുടിയുടെ ഒരു വശം മുഖത്തേക്ക് അലസമായി ചിതറിക്കിടന്നു. മഴ കൊണ്ട് കൺമഷി ചെറുതായി ഇളകിയിരുന്നു. എന്നാൽ അതൊന്നും കൂസാതെ അവളുടെ കാമോദ്ദീപകമായ കണ്ണുകൾ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ഞാനറിയാതെ തുപ്പലിറക്കിപ്പോയി. എന്റെ തൊണ്ട ഉയർന്നുതാഴുന്നത് കണ്ടിട്ടെന്നോണം അവൾ പുഞ്ചിരിച്ചു. ഇടതുവശത്ത് നിരതെറ്റിയിരിക്കുന്ന ഒരു പല്ല് തെളിഞ്ഞുവന്നു. അതവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നുണ്ടായിരുന്നു. ഞാനാകെ സ്തബ്ധനായി നിന്നു. പെട്ടെന്ന് മഴയുടെ സംഗീതത്തെ ഭേദിച്ചുകൊണ്ട് അവൾ ചോദിച്ചു.

“ദാഹിക്കുന്നുണ്ടോ?”

സ്ഥലകാലബോധം വീണ്ടെടുക്കാൻ ശ്രമിച്ചുകൊണ്ട് ഞാൻ പറഞ്ഞു:

“ആന്നേ. ഞാൻ രാവിലെ ഇറങ്ങിയതാ. പബ്ബിൽ വെച്ച് ബിയർ ഓർഡർ ചെയ്തിരുന്നു. പക്ഷെ, അപ്പോഴല്ലേ--”

മറുപടി പറയുമ്പോൾ

💬 Comments

View all comments