0%

Chapter Title : സൈബർ തെക്കിനിയിലെ നാഗവല്ലി 2 [Rony]

Author : Kambikathakal Read All Parts 161

ഡീറ്റെയിൽസ് പറയില്ല. അതിപ്പോ ഒന്നോ രണ്ടോ മാസം കഴിഞ്ഞാലും ആളെ നേരിട്ട് പരിചയപ്പെടാതെ ആരായാലും അതൊന്നും ഷെയർ ചെയ്യില്ല. പക്ഷെ, ഇപ്പോ ഇത്രയൊക്കെ ആയ സ്ഥിതിക്ക്, അവളെപ്പറ്റി കൂടുതലറിയണമെന്ന് മോഹം തോന്നിയതുകൊണ്ട് ചോദിച്ചുപോയതാണ്. അതിപ്പോ അബദ്ധമായോ!

“അയ്യോ, ഞാൻ വെറുതെ ഒരു കുശലം ചോദിച്ചതാണെന്റെ നാഗവല്ലീ. ഇഷ്ടമില്ലേൽ പറയണ്ട.”

“ഇറ്റ്സ് നോട്ട് ദാറ്റ്. വീടിനെപ്പറ്റി എനിക്കങ്ങനെ നല്ല ഓർമകളൊന്നുമില്ല. ഞാൻ പറഞ്ഞിട്ടില്ലേ ഒരു ചേട്ടനുണ്ടെന്ന്. അയാളുമായി ഞാനത്ര രസത്തിലൊന്നുമല്ല. എന്റെ പത്താം ക്ലാസ് കഴിഞ്ഞപ്പോ തന്നെ തീരുമാനിച്ചതാണ് എങ്ങനെയെങ്കിലും പുറത്ത് കടക്കണമെന്ന്. കഷ്ടകാലത്തിന് ഡിഗ്രി വരെ നാട്ടിൽ തന്നെ കുടുങ്ങിപ്പോയി. ജോലി നോക്കിത്തുടങ്ങിയപ്പോൾ ഞാനപേക്ഷിച്ചത് മുഴുവൻ കേരളത്തിന് പുറത്തായിരുന്നു.”

അത് പറയുമ്പോൾ അവളുടെ മുഖത്ത് നിഴൽ പരക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആദ്യം കണ്ടപ്പോൾ തൊട്ട് അവളുടെ കണ്ണിലുണ്ടായിരുന്ന പ്രസരിപ്പ് ഇല്ലാതായതുപോലെ.

“സത്യം പറഞ്ഞാൽ ദൂരെ, നോർത്തിലെവിടെയെങ്കിലും പോയി ജോലി ചെയ്യണമെന്നായിരുന്നു. പക്ഷെ, കിട്ടിയത് ഇവിടെയായിപ്പോയി. ഇറ്റ്സ് നോട്ട് അൻ ഈസി ടാസ്ക്, ഡാ. നഗരത്തിലെ എത്ര ഐ.ടി കമ്പനികളിൽ കയറിയിറങ്ങിയിട്ടാണെന്നോ ഒരു സ്റ്റാർട്ട് അപ്പിലെങ്കിലും ജോലി കിട്ടിയത്? അപ്പോഴും എത്ര കഷ്ടപ്പെട്ടിട്ടാണ് ഞാൻ വീട് വിട്ടിറങ്ങിയതെന്ന് എനിക്കേ അറിയൂ.”

അവളത് പറയുമ്പോൾ ഉള്ളിലൊളിപ്പിച്ച സങ്കടം എനിക്ക് മനസ്സിലായെങ്കിലും വളരെ അപരിചിതമായ എന്തോ ആ വാക്കുകളിലുണ്ടായിരുന്നു. ഒരുതരം ദൃഢനിശ്ചയം. ആ നിമിഷം അവൾ വളരെ മിസ്റ്റീരിയസ് ആണെന്ന് എനിക്ക് തോന്നി. എനിക്കറിയുന്നതൊന്നുമല്ല അഞ്ജലി. അവളുടെ ജീവിതത്തിൽ എന്തൊക്കെയോ നടന്നിട്ടുണ്ട്. സത്യത്തിൽ എനിക്കെന്താണ് അവളെപ്പറ്റി അറിയുക, ചാറ്റ് റൂമിൽ പലപ്പോഴായി അവൾ പറഞ്ഞിട്ടുള്ള കാര്യങ്ങളൊഴികെ? കേരളത്തിൽ അവളെവിടെയാണെന്ന് പോലും എനിക്കറിയില്ല. ഞാൻ ചോദിച്ചിട്ടില്ല. അവൾ പറഞ്ഞിട്ടുമില്ല. അവളെന്റെ എല്ലാമെല്ലാമായ കാമുകിയും അതേസമയം എനിക്ക് തീർത്തും അപരിചിതയായ ഒരു പെണ്ണുമായിരുന്നു. അവളെ കൂടുതൽ വിഷമിപ്പിച്ച് നല്ല കുറേ നിമിഷങ്ങൾ നശിക്കാതിരിക്കാനായി ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു.

“അല്ല, നീയെവിടെയാ വർക്ക് ചെയ്യുന്നേന്ന് പറഞ്ഞില്ലല്ലോ.”

“ഫൈൻടെക് ഐ. ടി സൊല്യൂഷൻസ് എന്ന് പറയും. ഇവിടെ ചർച്ച് റോഡിൽ തന്നെയാ. യൂ നോ വാട്ട്… ആ ഏരിയയിലെ എല്ലാ സ്റ്റാർട്ടപ്പുകളിലും ഞാൻ കേറി നിരങ്ങിയിട്ടുണ്ട്, ജോലിക്ക്

💬 Comments

View all comments